ലാന്‍ഡ് റോവറാൽ പ്രചോദിതം, ടാറ്റയുടെ 7 സീറ്റർ എസ്‌യുവി ഈ വർഷം

tata-h7x
SHARE

ഹാരിയറിന് ശേഷം ടാറ്റ പുറത്തിറക്കുന്നത് 7 സീറ്റർ എസ്‌യുവി. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ഓമേഗ പ്ലാറ്റ്ഫോമിൽ തന്നെയാകും എച്ച്7എക്സ് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 7 സീറ്റർ എസ്‌യുവിയും നിർമിക്കുക. ജനുവരി 23 ന് വിപണിയിലെത്തുന്ന ഹാരിയറിന് ശേഷം ടാറ്റ പുതിയ വാഹനത്തെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

ഹാരിയറിനെക്കാൾ 62 എംഎം നീളം കൂടുതലായിരിക്കും 7 സീറ്റർ എസ്‌യുവിക്ക്. എന്നാൽ വീൽബെയ്സ് 2741 എംഎം തന്നെയായിരിക്കും. മൂന്നാം നിര സീറ്റ് ഉൾക്കൊള്ളിക്കാനായി ചെറിയ രൂപമാറ്റങ്ങളും വാഹനത്തിന് വരുത്തും. ഹാരിയർ എന്ന പേരുമായിരിക്കില്ല വാഹനത്തിന് ഉപയോഗിക്കുക. ഇന്റീരിയറിലും കാര്യമായി മാറ്റങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷ.

ഹാരിയറിലെ 2 ലീറ്റർ ക്രയോടെക്ക് എൻജിന്റെ കരുത്തു കൂടിയ വകഭേദമായിരിക്കും പുതിയ വാഹനത്തിൽ‌. 170 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ടാകും പുതിയ എസ് യു വിക്ക്. 6 സ്പീഡ് മനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ടാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA