എം ജി മോട്ടോർ: ആദ്യ ഷോറൂം മേയിൽ ചണ്ഡീഗഢിൽ

mg-motors
SHARE

ബ്രിട്ടീഷ് കാർ നിർമാതാക്കളായ എം ജി മോട്ടോർ ഇന്ത്യയുടെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിക്കുക ചണ്ഡീഗഢിൽ. മിക്കവാറും മേയ് മാസത്തോടെ ചണ്ഡീഗഢിലെ എലന്റെ മാളിൽ തുടങ്ങുന്ന കമ്പനി ഷോറൂം പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷ.

ഇന്ത്യയിൽ വിപണന സാധ്യതയേറിയ ആദ്യ 10 നഗരങ്ങൾക്കൊപ്പമാണു  ചണ്ഡീഗഢിന്റെ സ്ഥാനമെന്ന് എം ജി മോട്ടോർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ പി ബാലേന്ദ്രൻ അഭിപ്രായപ്പെട്ടു. മാത്രമല്ല, എം ജി മോട്ടോറിന്റെ ആഗോള ശ്രേണി പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് അടുത്ത മാസം വരെ സംഘടിപ്പിക്കുന്ന സിറ്റി ടൂറിലും ചണ്ഡീഗഢിനു കമ്പനി പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. 

ലോക വിപണികളിൽ എം ജി മോട്ടോർ വിൽപ്പനയ്ക്കെത്തിക്കുന്ന മോഡലുകൾ പരിചയപ്പെടുത്താനും സാങ്കേതിക മേഖലയിൽ കമ്പനിക്കുള്ള മികവ് ഉപയോക്താക്കളെ ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ സിറ്റി ടൂർ സംഘടിപ്പിച്ചിരിക്കുന്നതെന്നും ബാലേന്ദ്രൻ വിശദീകരിച്ചു. 

രാജ്യത്തെ യാത്രാവാഹന വിപണിയുടെ രണ്ടു ശതമാനത്തോളമാണു പഞ്ചാബിന്റെ വിഹിതം. പ്രീമിയം എസ് യു വികൾക്ക് സാധ്യതയേറെയുള്ള ഈ വിപണിയിൽ ശക്തമായ സാന്നിധ്യമാണ് എം ജി മോട്ടോർ ഇന്ത്യ ലക്ഷ്യമിടുന്നതെന്നു ബാലേന്ദ്രൻ വ്യക്തമാക്കി. 

ചണ്ഡീഗഢിനു പുറമെ ജലന്ധർ, ലുധിയാന, അമൃത്സർ നഗരങ്ങളിലും എം ജി മോട്ടോർ ഇന്ത്യ ഷോറൂമുകൾ തുറക്കുന്നുണ്ട്. മേയ് മാസത്തോടെ തന്നെ ഇവയും പ്രവർത്തനസജ്ജമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA