മാലിയിൽ തകർന്ന വീണത് ചൈനീസ് നിർമിത ഹെലികോപ്റ്റർ– വിഡിയോ

helicopter-crash
SHARE

ചൈനീസ് നിർമിത ഹെലികോപ്റ്റർ മാലിയിൽ തകർന്നു വീണു. മാലിയുടെ സ്വാതന്ത്ര ദിനാഘോഷത്തിന് മുന്നോടിയായി നടന്ന പരിശീലന പറക്കിലിനിടെ ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് തകർന്ന് വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചെന്നുമാണ് മാലി സർക്കാർ പറയുന്നത്. മാലി എയർഫോഴ്സിന്റെതാണ് ഹെലികോപ്റ്റർ.

Air disaster Harbin Z-9A crash in Kati military base Mali

ചൈനീസ് നിർമിത ഹെലികോപ്റ്ററായ ഹെർബിൻ ഇസഡ്–9 സീരീസിൽ പെട്ട രണ്ട് ഹെലികോപ്റ്ററുകളാണ് മാലി എയർഫോഴ്സ് ഉപയോഗിക്കുന്നത്. അതിൽ ഒരെണ്ണമാണ് കഴിഞ്ഞ ദിവസം തകർന്നത്. ഒന്നോ രണ്ടോ പൈലറ്റുമാർ നിയന്ത്രിക്കുന്ന ഹെലികോപ്റ്ററിൽ 10 പേർക്ക് വരെ സഞ്ചരിക്കാനാവും. 305 കിലോമീറ്ററാണ് പരമാവധി വേഗം.

ചൈനയേയും മാലിയേയും കൂടാതെ പാക്കിസ്ഥാൻ‍, ബൊളീവിയ, കംബോഡിയ, കാമറൂൺ, ഘാന, കെനിയ, ലാവോസ്, നമിബിയ, സാംബിയ തുടങ്ങിയ രാജ്യങ്ങളും ഹെർബിൻ ഇസഡ്–9 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ചൈനീസ് പ്രതിരോധത്തെ തുടർന്ന് ഇന്ത്യ നൽകിയ ധ്രൂവ് ഹെലികോപ്റ്ററുകൾ മാലി തിരിച്ചയച്ചത് നേരത്തെ വാർത്തയായിരുന്നു. പിന്നീട് മാറി വന്ന മാലി സർക്കാർ ഹെലികോപ്റ്ററിന്റെ കരാറുകൾ നീട്ടി നൽകിയിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA