ഇതുപോലൊരു ഡ്രിഫ്റ്റിങ് വിഡിയോ സിനിമയിൽ പോലുമില്ല

accident
SHARE

ലോറികൊണ്ടൊരു അതിസാഹസിക ഡ്രിഫ്റ്റിങ്, സിനിമയിലൊന്നുമല്ല ഒർജിനലായി നടത്തിയ ഈ ഡ്രിഫ്റ്റിങ്ങാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചാണ് ലോറി ‍ഡ്രൈവർ ഈ അതിസാഹസം കാണിച്ചത്.

തിരക്കൊഴിഞ്ഞ റോഡ് സാവധാനം മുറിച്ചുകടക്കുകയായിരുന്നു പശുക്കുട്ടി. എന്നാൽ ദൂരെ നിന്നു വേഗത്തിലെത്തിയ ടാങ്കർ ലോറിയിലെ ഡ്രൈവർ പശുവിനെ കണ്ടതോടെ സഡൻ ബ്രേക്കിടുകയായിരുന്നു. പശുക്കുട്ടി അപ്പോഴേക്കും ഒാടി മാറിയെങ്കിലും ടാങ്കർ ലോറി റോഡിൽ കറങ്ങി നിന്നു. ലോറി മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവറുടെ മിടുക്കിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA