ADVERTISEMENT

കിയ ഈ വർഷം പകുതിയോടെ വിപണിയിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവി സെഗ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കിയ എംപിവി സെഗ്മെന്റിലേക്ക് ഇറക്കാൻ സാധ്യതയുള്ള വാഹനമാണ് കാർണിവെൽ. കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എം പി വി ഗ്രാൻഡ് കാർണിവലിനെ ഇന്ത്യയ്ക്കായി കിയ പരിഗണിക്കുന്നു എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ചില വിപണികളിൽ ഗ്രാന്റ് കാർണിവൽ എന്ന പേരിലും ചില രാജ്യങ്ങളിൽ സെഡൊണ എന്ന പേരിലും ലഭ്യമാവുന്ന ഈ എം പി വി 2020 ആകുന്നതോടെ ഇന്ത്യയിലുമെത്തുമെന്നാണു പ്രതീക്ഷ. ആദ്യ വാഹനമായ എസ്പി, എസ്‌യുവിക്ക് ശേഷം ഓരോ ആറുമാസത്തിലും പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

Kia Carnival Review

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് ഗ്രാൻഡ് കാർണിവലിനു ലഭിച്ചത്. അഞ്ചു വാതിലുള്ള എം പി വിയായ ഗ്രാൻഡ് കാർണിവൽ വിദേശ വിപണികളിൽ ഏഴ്, എട്ട്, ഒൻപത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വിൽപ്പനയ്ക്കുണ്ട്. ഇന്ത്യയ്ക്കായി മധ്യ നിരയിൽ മികച്ച യാത്രാസുഖം ഉറപ്പാക്കാൻ ഏഴു സീറ്റുള്ള പതിപ്പാണു കിയ പരിഗണിക്കുന്നത്. മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളും ഉൾവലിയുന്ന വിധത്തിലുള്ള ഫുട്റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാൻഡ് കാർണിവലിനുണ്ട്. ഓടിക്കാനുള്ള ചുമതല ഡ്രൈവറെ ഏൽപ്പിച്ചു വാഹന ഉടമകൾ മധ്യനിരയിലാവും യാത്രയെന്നതിനാൽ ഇന്ത്യയിലേക്ക് ഈ വകഭേദം എത്തിക്കാനുള്ള സാധ്യതയും കിയയുടെ പരിഗണനയിലുണ്ട്.

പ്രധാന എതിരാളിയെക്കാൾ വലിപ്പം കൂടിയ വാഹനമാണ് കാർണിവെൽ,115 എം എം നീളവും 1,985 എം എം വീതിയും 1755 എം എം ഉയരവുമാണു കിയയുടെ എം പി വിക്കുള്ളത്. ഇരട്ട സൺറൂഫ്, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് — കർട്ടൻ എയർബാഗ്, മൾട്ട്പ്ൾ യു എസ് ബി ചാർജിങ് പോർട്ട് തുടങ്ങിയവയോടെ എത്തുന്ന ‘ഗ്രാൻഡ് കാർണിവലി’ന് 22 ലക്ഷം രൂപ മുതലാവും വില. ഇന്ത്യയിൽ ഡീസൽ എൻജിനോടെ മാത്രമാവും ഗ്രാൻഡ് കാർണിവൽ’ എത്തുക; വിദേശത്ത് 200 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന, 2.2 ലീറ്റർ ഡീസൽ എൻജിനാണ് എം പി വിക്കു കരുത്തേകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com