ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദയാണ് സൗരവ്ഗാംഗുലി. ഇന്ത്യൻ ടീമിനെ ജയിക്കാൻ പഠിച്ചിച്ച നായകൻ കളി നിർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ആരാധകർക്ക് ഒരു കുറവുമില്ല. ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഈ സൂപ്പർതാരം. ബിഎംഡബ്ല്യുവിന്റെ ചെറു അഡ്വഞ്ചർ സ്പോർട് ബൈക്കായ ജി 310 ജിഎസാണ് ദാദ സ്വന്തമാക്കിയത്.

ബിഎംഡബ്ല്യു മോട്ടറാഡ് ഇന്ത്യയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ദാദ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. നേരത്തെ യുവരാജ് സിങും ബിഎഡബ്ല്യു ജി 310 സ്വന്തമാക്കിയിരുന്നു. 

‌ബിഎംഡബ്ല്യു മോട്ടറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കുകളിലൊന്നാണ് ജി 310 ജിഎസ്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നും ജിഎസ്് ജി 310 തന്നെ. അഡ്വഞ്ചര്‍ സ്‌പോട്ട്‌സ് ബൈക്കായ ജി 310 ജിഎസില്‍ 313 സി സി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. 34 ബി എച്ച് പി വരെ കരുത്തും 28 എന്‍ എം വരെ ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com