ADVERTISEMENT

യമഹ ആർഎക്സ് 100 ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിലെ ഹരമായിരുന്നു. 1985 ല്‍ പുറത്തിറങ്ങിയ ബൈക്ക് എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവാക്കളുെട ആവേശമായി മാറി. ത്രസിപ്പിക്കുന്ന ആ ശബ്ദവും മനോഹരമായ രൂപവും ഇന്നും യുവാക്കളിൽ ആർഎക്സ് 100 നെ സ്വീകാര്യനാക്കുന്നു. രണ്ട് സ്ട്രോക് ബൈക്കുകളുടെ നിരോധനത്തെ തുടർന്ന് നിർമാണം അവസാനിച്ചെങ്കിലും ഇന്നും ആർഎക്സ് 100 താരമാണ്. 

ബൈക്കിനോടുള്ള പ്രണയം മൂത്ത് ചോദിക്കുന്ന വിലയ്ക്ക് അതുവാങ്ങാൻ കാത്തുനിൽക്കുന്ന നിൽക്കുന്ന യുവാക്കൾ ഏറെയാണ്. എന്നാൽ ആ യുവാക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് ഇൗ പെൺകുട്ടിയുടെ ആർഎക്സ് 100 പ്രേമം. ബൈക്ക് വിൽക്കുകയാണെന്ന് പറഞ്ഞ അച്ഛനോട്, അതുവേണ്ട എന്ന കരഞ്ഞു പറയുകയാണ് ഈ മകൾ.  ‘അപ്പ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ വെച്ച് ഉറക്കമില്ലാതിരുന്ന് ശരിയാക്കിയതല്ലേ അപ്പാ ഇൗ വണ്ടി.. കുറേ പൈസ ചെലവാക്കിയതല്ലേ.. ഇതാർക്കും കൊടുക്കല്ലേ..അപ്പാ..’ ബുള്ളറ്റ് വാങ്ങിക്കാമെന്ന വാഗ്ദാനവുമായി ആർ എക്സ് 100 വിൽക്കാൻ തീരുമാനിച്ച അച്ഛനോട് മകളുടെ കണ്ണീർ വാക്കുകളാണിത്.

‘മോളെ നമുക്ക് ബുള്ളറ്റ് വാങ്ങിക്കാം, എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ അച്ഛൻ ശ്രമിക്കുന്നുണ്ടെങ്കിലും  അവൾ ഇതൊന്നും കേൾക്കാതെ ബൈക്കിന് മുന്നിൽ നിന്നും വിങ്ങിപ്പൊട്ടുകയാണ് കുട്ടി. ബൈക്ക് പ്രേമികളുടെ വൻ പിന്തുണയാണ് ഇപ്പോൾ ഇൗ ആർഎക്സ് 100 ആരാധികയ്ക്ക്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയ്ക്ക് ചുവട്ടിൽ തീരുമാനത്തിൽ നിന്നും അച്ഛൻ പിൻമാറണമെന്ന അവശ്യവും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com