ADVERTISEMENT

കഴിഞ്ഞ വർഷം ടാറ്റ പ്രദർശിപ്പിച്ച ഇ–വിഷൻ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷൻ മോഡൽ അടുത്ത മാസം നടക്കുന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ചേക്കും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആൽഫ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാർ മാർച്ച് ആദ്യം നടക്കുന്ന ഓട്ടോഷോയിൽ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

tata-evision-concept-1
Tata E Vision Concept

ടിഗോർ ഇലക്ട്രിക്കിനെ പുറത്തിറക്കിയ ടാറ്റയുടെ ആഡംബര ഇലക്ട്രിക് കാർ കൺസെപ്റ്റ് കഴിഞ്ഞ ജനീവ ഓട്ടോഷോയിലെ താരമായിരുന്നു. നാളിതുവരെയായിട്ടും ആ കാറിനെ സംബന്ധിച്ചുള്ള സൂചനകളൊന്നും ടാറ്റ പുറത്തുവിട്ടിട്ടില്ല.

tata-evision-concept-2
Tata E Vision Concept

ജനീവ ഓട്ടോഷോയിൽ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച കൺസെപ്റ്റ് ഇ–വിഷന്റെ പ്രൊഡക്ഷൻ മോഡൽ മാർച്ചിൽ പ്രദർശിപ്പിച്ചാലും വിപണിയിലെത്താൻ പിന്നെയും കാത്തിരിക്കേണ്ടി വരും.

ലക്ഷ്വറി പ്രീമിയം സെ‍ഡാനായി പ്രദർശിപ്പിച്ച ഇ-വിഷൻ കൺസെപ്റ്റിന്റെ പ്രൊഡക്്​ഷൻ മോഡൽ 2020– 2021 ‌ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ വാഹനത്തിന് ഫുള്‍ ചാർജിൽ 300 കിലോമീറ്റർ ഓടാനാവുമെന്നു ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു. പൂജ്യത്തിൽനിന്നു 100 കിലോമീറ്ററിലേക്കു വേഗമാർജിക്കാൻ ഏഴു സെക്കൻഡാണു വേണ്ടത്. ടാറ്റയുടെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമിന്റെ പുതിയ പതിപ്പായ ആൽഫയിലായിരിക്കും വാഹനം നിർമിക്കുക. ‌വലിയ വീലുകൾ, ഫ്യൂച്ചറസ്റ്റിക്ക് വിങ് മിററുകൾ, ബ്രഷ്ഡ് അലുമിനിയം ഫിനിഷ് ഇന്റീരിയറിലെ മികച്ച ഫീച്ചറുകൾ എന്നിവ ഇ-വിഷൻ കൺസെപ്റ്റിന്റെ പ്രത്യേകതകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com