ADVERTISEMENT

കഴിഞ്ഞ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ഹോണ്ട പ്രദർശിപ്പിച്ച പ്രധാന താരങ്ങളിലൊന്നായിരുന്നു സിവിക്. പ്രീമിയം സെ‍ഡാൻ സെഗ്മെന്റിൽ വീണ്ടും മത്സരിക്കാനെത്തുന്ന സിവിക് ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചതു മുതലെ ജനശ്രദ്ധ ആകർഷിച്ചു. വിൽപന കുറഞ്ഞതിനെ തുടർന്ന് 2013 വിപണിയിൽ നിന്ന് പിൻവലിച്ച സിവിക് വീണ്ടുമെത്തുമ്പോൾ അടിമുടി മാറ്റമുണ്ട്. 

പ്രീമിയം ലുക്കും ആഡംബര സൗകര്യങ്ങളുമായി പുതിയ സിവിക്കിനെ പുറത്തിറക്കുമ്പോൾ മൈലേജ് കാർഡിറക്കി കളിക്കാനാണ് ഹോണ്ട ശ്രമിക്കുന്നത്. പെട്രോൾ മോഡലിന് 16.5 കിലോമീറ്ററും ഡീസൽ മോഡലിന് 26.8 കിലോമീറ്ററുമാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. അടുത്ത മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സിവിക്, ഹോണ്ടയുടെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ്.

എൽഇഡി ഹെഡ്‍ലാംപുകളും മനോഹരമായ ബോഡി പാനലുകളും മികച്ച ഇന്റീരിയറും കൂടിയാകുമ്പോൾ സെഗ്‌മെന്റിലെ ഏറ്റവും വിൽപനയുള്ള കാറായി മാറും സിവിക് എന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. 1.8 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന മോഡലിന് 141 പിഎസ് കരുത്തും 174 എൻഎം ടോർക്കുമുണ്ട്. 1.6 ലീറ്റർ ഡീസൽ എൻജിന് 120 പിഎസ് കരുത്തും 300 എൻഎം ടോർക്കുമുണ്ട്. പെട്രോൾ മോഡൽ സിവിടി ഗിയർബോസിൽ മാത്രം ലഭിക്കുമ്പോൾ ഡീസലിന് 6 സ്പീഡ് മാനുവൽ ട്രാൻസ് മിഷനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com