ADVERTISEMENT

സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയിൽ‌ അരങ്ങേറ്റം കുറിക്കുന്ന പ്യൂഷോയുടെ ആദ്യ വാഹനങ്ങളിലൊന്ന് ഡി7 എസ്‌യുവി. വാഹനപ്രേമികളെല്ലാം പുതിയ വാഹനത്തെ കാത്തിരിക്കുമ്പോൾ പ്യൂഷോയുടെ പ്രീമിയം എസ്‌യുവി ഡി7ന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 2020ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറുന്ന പ്യൂഷോയുടെ ആദ്യ വാഹനങ്ങളിലൊന്നാകും ഈ എസ്‌യുവി എന്നാണ് അനൗദ്യോഗിക വിവരങ്ങൾ. തമിഴ്നാട്ടിലെ ഹോസൂറിൽ സ്ഥാപിക്കുന്ന പുതിയ നിർമാണശാലയുടെ ശിലാസ്ഥാപനം നടത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്.

രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. ജനപ്രിയ ബ്രാൻഡായ അംബാസിഡറിലൂടെ അരങ്ങേറാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ ഏതു സെഗ്മെന്റിലേയ്ക്കാണ് പുതിയ അംബാസിഡർ പുറത്തിറക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ജനപ്രിയ കാറിന്റെ പേരുപയോഗിച്ച് ഒരു രണ്ടാം എൻട്രിക്ക് പ്യൂഷൊ ശ്രമിക്കുമ്പോൾ റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാറായി അംബാസിഡർ വീണ്ടുമെത്തും.

ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡർ പോലൊരു ബ്രാൻഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാൻ സാധിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയ്ക്കായി എസ്‌സി1 ( സ്മാർട് കാർ 1), എസ്‌സി 2, എസ്‌സി 3 എന്ന കോഡ് നാമത്തിൽ പ്യൂഷോ വികസിപ്പിക്കുന്ന വാഹനങ്ങൾ 2020–ലെ ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ചേക്കും. എസ് സി 21 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന ഹാച്ച്ബാക്കും കൂടാതെ കോംപാക്റ്റ് സെഡാനുമായിരിക്കും ഇന്ത്യയിൽ ആദ്യമെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com