ADVERTISEMENT

എൻട്രി ലവൽ മോഡലുകളായ എറ്റിയോസും ലിവയും വൈകാതെ സമഗ്രമായി പരിഷ്കരിക്കാനുള്ള നീക്കത്തിലാണു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). സ്ഥലസൗകര്യമുള്ള അകത്തളവും വിശ്വസനീയ എൻജിനും ടൊയോട്ടയുടെ പേരുമൊക്കെ പിൻബലവുമായി എത്തുന്ന എറ്റിയോസിന് പരിഷ്കാരങ്ങൾ നൽകി ടൊയോട്ട. പെട്രോൾ, ഡീസൽ എൻജിനുള്ള എറ്റിയോസിന്റെ അടിസ്ഥാന മോഡലുകളിൽ ചില്ലറ പരിഷ്കാരത്തിനു ടൊയോട്ട തയാറെടുക്കുന്നത്. സീറ്റുകൾക്കു പുതിയ നിറം നൽകാനും മുന്തിയ മോഡലായ യാരിസിൽ നിന്നുള്ള മ്യൂസിക് സിസ്റ്റം കടമെടുക്കാനുമാണു ടൊയോട്ടയുടെ പദ്ധതി. ഇതിനപ്പുറമുള്ള മാറ്റമെന്തെങ്കിലും കാറിൽ നടപ്പാക്കുന്നതായി സൂചനയില്ല. ഇരട്ട എയർബാഗും എ ബി എസുമൊക്കെ എറ്റിയോസിൽ ഇപ്പോൾ തന്നെ ലഭ്യമാണ്.

ഇത്തരം പരിഷ്കാരങ്ങളിലൂടെ ടാക്സിയായി ഉപയോഗിക്കുന്ന എറ്റിയോസിൽ നിന്നു പ്ലാറ്റിനം എറ്റിയോസിനെ വേറിട്ടു നിർത്താനാണു ടൊയോട്ട ലക്ഷ്യമിടുന്നതെന്നു വേണം കരുതാൻ. ഈ മാറ്റങ്ങളെ തുടർന്ന് എറ്റിയോസിന്റെ അടിസ്ഥാന വകഭേദമായ ജി എക്സിനും ജി ഡിക്കും വിലയേറുമെന്നും കരുതുന്നില്ല. നിലവിൽ ഡൽഹി ഷോറൂമിൽ യഥാക്രമം 6.50 ലക്ഷം രൂപയും 7.60 ലക്ഷം രൂപയുമാണ് ഈ മോഡലുകളുടെ വില.

എറ്റിയോസ് ജി എക്സി’നു കരുത്തേകുന്നത് 1.5 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്. 90 പി എസ് വരെ കരുത്തും 132 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ജി ഡി വകഭേദത്തിലുള്ളത് 1.4 ലീറ്റർ ഡീസൽ എൻജിനാണ്; 68 പി എസ് വരെ കരുത്തും 170 എൻ എം ടോർക്കുമാണ് ഈ എൻജിന്റെ ശേഷി. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകൾക്കുമൊപ്പമുള്ള ഗീയർബോക്സ്. പെട്രോൾ എൻജിന് ലീറ്ററിന് 16.78 കിലോമീറ്ററും ഡീസലിന് 23.59 കിലോമീറ്ററുമാണ് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com