ADVERTISEMENT

ഉദ്ഘാടനം ചെയ്ത് പിറ്റേദിവസം തന്നെ പണിമുടക്കിയെങ്കിലും ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമാണ് വന്ദേഭാരത് എക്‌സ്പ്രസ്. ന്യൂഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ഈ ട്രെയിന് പ്രത്യേകതകളേറെയാണ്. പൂര്‍ണ്ണ സജ്ജമായി ഓടിതുടങ്ങിയാല്‍ ഇന്ത്യയില്‍ ഏറ്റവും വേഗമുള്ള ട്രെയിനായിരിക്കും വന്ദേഭാരത്. 

എന്‍ജിന്‍ വേണ്ട

VandeBharath2

ബോഗികളില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറുകളാണ് ട്രെയിന്‍ 18നെ ചലിപ്പിക്കുന്നത്. ട്രെയിന്‍ വലിക്കാനായി പ്രത്യേക എന്‍ജിന്‍ കോച്ച് ഇല്ല. മെട്രോയില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റി(ഇഎംയു)നു സമാനമാണിത്. ഒന്നിടവിട്ടുളള കോച്ചുകളുടെ അടിവശത്തായി 250 കിലോവാട്ട് ശേഷിയുളള 4 മോട്ടോറുകളുണ്ടാകും. ഇത്തരത്തിലുളള ഒരു മോട്ടോര്‍ കോച്ച് 1000 കിലോവാട്ട് (ഏകദേശം1340 കുതിരശക്തി) വേഗം പകരും. 16 കോച്ച് ട്രെയിനിലുളള 8 മോട്ടോര്‍ കോച്ചുകള്‍ ഏകദേശം 10,720 കുതിരശക്തി കുതിപ്പേകും. ശീതികരണ സംവിധാനമുള്‍പ്പെടെയുള്ള എല്ലാ ഉപയോഗങ്ങള്‍ക്കുമുളള ഊര്‍ജവും ഈ മോട്ടോര്‍ കോച്ചുകളില്‍ നിന്ന് തന്നെ ലഭിക്കും. സുരക്ഷ, ബ്രേക്ക്, വാതിലുകള്‍ തുടങ്ങിയവയുടെ നിയന്ത്രണം ഏറ്റവും മുന്‍പിലത്തെ കോച്ചിലുളള ജീവനക്കാരുടെ മേല്‍നോട്ടത്തിലാകും.

പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ എന്‍ജിനില്ലാ ട്രെയിന്‍

ആശയവും രൂപകല്‍പനയുമുള്‍പ്പെടെ പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ എന്‍ജിനില്ലാ ട്രെയിനാണ് വന്ദേഭാരത് എക്‌സ്‌പ്രെസ് എന്ന ട്രെയിന്‍ 18. ചെന്നൈ പെരാമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) പരീക്ഷണ ട്രാക്കില്‍ ട്രെയിന്‍ 18 നെ ഓടിച്ചു വിജയിച്ചതിന് ശേഷമാണ് ട്രാക്കിലിറങ്ങിയത്. ശതാബ്ദി ട്രെയിനുകള്‍ക്കു പകരമായാണു ട്രെയിന്‍ 18 സര്‍വീസ് നടത്തുക. 

പരമാവധി വേഗം 200 കിലോമീറ്റര്‍

VandeBharath1

പരമാവധി വേഗം 200 കിലോമീറ്ററാണെങ്കിലും 160 കിലോമീറ്ററിലാകും ട്രെയിന്‍ സഞ്ചരിക്കുക. നേരത്തെ രാജസ്ഥാനിലെ കോട്ട സവായ് മാധവ്പൂര്‍ റൂട്ടിലെ പരീക്ഷണ ഓട്ടത്തില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ടിരുന്നു. 100 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ട്രെയിന്‍ 18 ന്റെ സൗകര്യങ്ങളും മികച്ചതാണ്. അതിനാല്‍ തന്നെ നിരക്കിലും വര്‍ധനയുണ്ടാകും.16 കോച്ചുകളുള്ള ട്രെയിനില്‍ രണ്ട് എക്‌സിക്യൂട്ടീവ് കംപാര്‍ട്ടുമെന്റുണ്ട്. ഇവിടെ 52 സീറ്റുകള്‍ വീതമാണുണ്ടാകുക. മറ്റു കംപാര്‍ട്ട്‌മെന്റുകളില്‍ 72 സീറ്റ് വീതവും.

അത്യാധുനിക സൗകര്യങ്ങള്‍

കറങ്ങും സീറ്റുകള്‍, മോഡ്യുലര്‍ ബയോ ടോയ്‌ലറ്റ്, വിശാല ജനല്‍ ഗ്ലാസുകള്‍, സ്‌ലൈഡിങ് ഡോര്‍ സംവിധാനങ്ങള്‍ എന്നിവയോടു കൂടിയ ട്രെയിന്‍ 18 പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വേഗവും പുതുമയും ചേര്‍ന്ന യാത്രാനുഭവമാണു വാഗ്ദാനം. കൂടാതെ രാജ്യത്തെ ഏറ്റവും അധുനിക ട്രെയിന്‍ എന്ന പേരും സ്വന്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com