ADVERTISEMENT

കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയുടെ ഇതുവരെയുള്ള വിൽപ്പന നാലു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്). നിരത്തിലെത്തി മൂന്നു വർഷത്തിനുള്ളിലാണ് വിറ്റാര ബ്രേസ ഈ നേട്ടം സ്വന്തമാക്കിയതെന്നും കമ്പനി അറിയിച്ചു. പോരെങ്കിൽ 44% വിപണി വിഹിതവുമായി ഈ വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലും വിറ്റാര ബ്രേസയാണെന്നു കമ്പനി അവകാശപ്പെട്ടു. പ്രതിമാസം ശരാശരി 14,675 യൂണിറ്റ് വിൽപ്പനയുമായി മുന്നേറുന്ന വിറ്റാര ബ്രേസയുടെ പോരാട്ടം ടാറ്റ മോട്ടോഴ്സിന്റെ നെക്സൻ, ഫോഡ് ഇകോസ്പോർട് തുടങ്ങിയവയോടാണ്.

ഇന്ത്യയിലെ കോംപാക്ട് എസ് യു വി വിഭാഗത്തെ മാറ്റി മറിക്കാൻ വിറ്റാര ബ്രേസയ്ക്കു കഴിഞ്ഞെന്നു മാരുതി സുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. എതിരാളികളുടെ എണ്ണം കൂടിയിട്ടും ഇന്ത്യൻ വിപണി ഏറ്റവുമധികം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന എസ് യു വിയായി തുടരാൻ ‘വിറ്റാര ബ്രേസ’യ്ക്കു സാധിക്കുന്നുണ്ട്. ‘വിറ്റാര ബ്രേസ’യുടെ പരിഷ്കരിച്ച രൂപകൽപ്പനയ്ക്കും പുത്തൻ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമുള്ള അംഗീകാരമാണു മൂന്നു വർഷത്തിനകം നാലു ലക്ഷം യൂണിറ്റ് വിൽപ്പന നേടാനായതെന്നും കാൽസി വിലയിരുത്തി. 

2012 ഓട്ടോ എക്സ്പോയിൽ എക്സ് എ ആൽഫ കൺസപ്റ്റ് എന്ന നിലയിലായിരുന്നു മാരുതി സുസുക്കി വിറ്റാര ബ്രേസയുടെ ആദ്യ രൂപം അനാവരണം ചെയ്തത്. തുടർന്ന് 2016 ഓട്ടോ എക്സ്പോയിൽ കോംപാക്ട് എസ് യു വിയുടെ ഉൽപ്പാദനസജ്ജമായ രൂപം കമ്പനി പ്രദർശിപ്പിച്ചു. 2016 മാർച്ചിൽ വിറ്റാര ബ്രേസ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കുമെത്തി. ആൻഡ്രോയ്ഡ് ഓട്ടോയ്ക്കും ആപ്ൾ കാർ പ്ലേയ്ക്കും അനുയോജ്യമായ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ശീതീകരിക്കാവുന്ന അപ്പർ ഗ്ലൗ ബോക്സ്, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് ഹെഡ്ലാംപ്, 60:40 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻ സീറ്റ് തുടങ്ങിയവയെല്ലാമായാണ് വിറ്റാ ബ്രേസയുടെ വരവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com