ADVERTISEMENT

ഇരുചക്രവാഹനങ്ങളുടെ അമിതവേഗം ധാരാളം അപകടങ്ങൾക്ക് വഴി വെയ്ക്കാറുണ്ട്. അമിത വേഗം ആപത്താണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അപകടങ്ങളുടെ മൂലകാരണം അതുതന്നെയാണ്. വേഗതയും അശ്രദ്ധയും വരുത്തുന്ന വിന എല്ലാവരെയും ഓർമിപ്പിക്കുന്ന ഒരു വിഡിയോ ആണിത്. ഇവിടെ ബൈക്കിന്റെ വേഗം മാത്രമല്ല പെട്രോൾ പമ്പിലേയ്ക്ക് കയറാൻ തിരിഞ്ഞ ചെറുവാഹനത്തിലെ ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണമായി.

ചെറു ഗുഡ്സ് വാഹനം പെട്രോൾ പമ്പിലേയ്ക്ക് തിരിച്ചപ്പോഴായിരുന്നു അപകടം. വേഗത്തിലെത്തിയ ബൈക്ക് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും ബൈക്ക് ഓടിച്ചിരുന്ന ആൾക്ക് സാരമായ പരിക്കുകളുണ്ടാകുമെന്നു തന്നെയാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. എതിർദിശയിൽ നിന്നും വന്ന വാഹനം പെട്രോൾ പമ്പിലേയ്ക്ക് കയറുമ്പോൾ രണ്ടാമത്തെ എൻട്രി ഉപയോഗിക്കണം എന്നാണെങ്കിലും ആദ്യത്തെ എൻട്രിയാണ് ഉപയോഗിക്കുന്നത്. ബൈക്കും അമിത വേഗത്തിലെത്തിയതോടെ അപകടം നടക്കുകയായിരുന്നു.

അമിതവേഗം അപകടം

അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത അത്രയും ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com