ADVERTISEMENT

ഇലക്ട്രിക് യുഗത്തെ വരവേല്‍ക്കാന്‍ ലോകത്തിലെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റയും ഇലക്ട്രിക്് പാതയിലാണ്. സമീപഭാവിയില്‍ തന്നെ ഇ-കാറുകള്‍ ടാറ്റ പുറത്തിറക്കും. ജനീവ ഓട്ടോഷോയിലും ടാറ്റയുടെ പവലിയനിലെ പ്രധാന താരമായിരുന്നു പ്രീമിയം ഇലക്ട്രിക് കാര്‍. 

ഈ വര്‍ഷം പുറത്തിറങ്ങുന്ന ആല്‍ട്രോസ് ഹാച്ചിനെ അടിസ്ഥാനപ്പെടുത്തിയ ഇവിയെയാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്.  45 എക്‌സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. രണ്ടു വര്‍ഷത്തിന് ശേഷം പുറത്തിറക്കുന്ന ഇലക്ട്രിക് കാറിന് ഏകദേശം 10 ലക്ഷം രൂപയായിരിക്കും വില. 

tata-altroz-ev-2

ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 

.കടല്‍പക്ഷിയായ ആല്‍ബട്രോസില്‍ നിന്നാണു കമ്പനി പുതിയ കാറിനുള്ള പേര് കണ്ടെത്തിയത്. പ്രകടനക്ഷമതയെയും കാര്യക്ഷമതയെയും ചുറുചുറുക്കിനെയുമാണ് ആല്‍ട്രോസ് പ്രതിനിധാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com