ADVERTISEMENT

സ്വയം പറക്കുന്ന കാറുകളാവും ഗതാഗത രംഗത്തെ ഭാവി സാധ്യതയെന്ന് ഇന്റെൽ. വരുന്ന അഞ്ചു വർഷത്തിനകം സ്വയം പറക്കുന്ന കാറുകൾ യാഥാർഥ്യമാവുമെന്നും ഇന്റെലിലെ ഡ്രോൺ വിഭാഗം മേധാവി അനിൽ നന്ദൂരി കരുതുന്നു. സമീപ ഭാവിയിൽ സംഭവിക്കുമെന്നു ഉറപ്പുള്ള പുത്തൻ പ്രതിഭാസമാണ് പറക്കും കാറുകളെന്നു നന്ദൂരി വ്യക്തമാക്കുന്നു. ആദ്യമൊന്നും വ്യാപക പ്രചാരം നേടാൻ ഇടയില്ലെങ്കിലും വൻനഗരങ്ങളുടെ ആകാശത്ത് പറക്കും കാറുകൾ സജീവ സാന്നിധ്യമാവുമെന്ന് നന്ദൂരി പ്രവചിക്കുന്നു.

ഉല്ലാസ രംഗത്തും പരിശോധനകൾക്കും സാധനങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കാനുമൊക്കെ നിലവിൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. സമാനമായ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ വ്യോമ ഗതാഗതം വ്യാപിക്കുന്നത് ത്രിമാന ശൈലിയിലുള്ള റോഡ് ഗതാഗതത്തിലെ വെല്ലുവിളികൾ ഒഴിവാക്കാൻ സഹായിക്കുമെന്നു നന്ദൂരി വിശദീകരിക്കുന്നു. വൻനഗരങ്ങളിലെ ഗതാഗതത്തിരക്ക് മറികടക്കാൻ അടുത്ത ദശാബ്ദത്തിനുള്ളിൽ പറക്കും ടാക്സികളും വ്യാപകമാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

നിരത്തുകളിലെ പരിമിതികളെ അതിജീവിക്കാൻ വ്യോമഗതാഗത സാധ്യത പരിഗണിക്കുന്നത് ആകർഷകമാണെങ്കിലും പുതിയ വെല്ലുവിളികളും പ്രതിസന്ധികളും കാത്തിരിപ്പുണ്ടെന്നും നന്ദൂരി മുന്നറിയിപ്പ് നൽകുന്നു. യാത്രാസുഖവും സുരക്ഷയും പോലുള്ള മേഖലകളിലാവും പ്രധാന വെല്ലുവിളിയെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

എങ്കിലും പറക്കും കാറുകൾക്കും സ്വയം ഓടുന്ന വാഹന സാങ്കേതിക വിദ്യയ്ക്കുമുള്ള നേട്ടങ്ങൾ ഈ വെല്ലുവിളികളെയും പ്രതിസന്ധികളെയും അപേക്ഷിച്ച് വളരെയേറെയാണ്. ഉദാഹരണത്തിന് പറക്കും കാറുകളുടെ വികസനത്തിനും നിർമാണത്തിനുമുള്ള ചെലവ് ഹൈപ്പർ ലൂപ് പോലെയും ഭൂഗർഭ തുരങ്കങ്ങളെയും പോലുള്ള ബദൽ മാതൃകകളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com