ADVERTISEMENT

അത്യാഡംബര മുറികൾ, 7 സ്റ്റാർ ലക്ഷ്വറി ഹോട്ടലുകളിൽ മാത്രം കാണുന്ന സൗകര്യങ്ങള്‍... കടലിലൂടെ ഒഴുകുന്ന കൊട്ടാരമാണ് യോട്ടുകൾ. ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ലക്ഷ്വറി. ആഡംബരത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന യോട്ടുകൾ അവരുടെ സ്റ്റാറ്റസ് സിമ്പലുകളാണ്. യോട്ട് നിർമാണത്തിലെ സൂപ്പർ സ്റ്റാറുകളാണ് നെതർലൻഡ് ആസ്ഥാനമായുള്ള ഓഷ്യൻകോ എന്ന യോട്ട് നിർമാണ കമ്പനി.

oceanco-esquel-2
OCEANCO ESQUEL

സൂപ്പർ യോട്ടുകൾ എന്ന ഒാമനപ്പേരിൽ 110 മീറ്ററിൽ വലുപ്പമുള്ള യോട്ടുകൾ നിർമിക്കുന്നതിൽ പ്രമുഖരാണ് ഓഷ്യൻകോ. 1987ൽ സ്ഥാപിതമായ കമ്പനി ഇതുവരെ 29 സൂപ്പർയോട്ടുകൾ നിർമിച്ചിട്ടുണ്ട്. പല ഡിസൈനിലും രൂപത്തിലും യോട്ടുകൾ നിർമിച്ചിട്ടുള്ള കമ്പനിയുടെ ഏറ്റവും പുതിയ കൺസെപ്റ്റാണ് സീക്വൽ. കഴിഞ്ഞ ദിവസം സമാപിച്ച ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ പ്രദർശിപ്പിച്ച യോട്ട് സൂപ്പർസ്റ്റാറായി മാറി. ആഡംബര സൗകര്യങ്ങൾക്ക് പുറമേ യോട്ടുകൾ‌ ചെയ്യാത്ത പര്യവേക്ഷണ, സാഹസിക യാത്രകൾക്കും ഈ സഞ്ചരിക്കുന്ന കൊട്ടാരം ഉപയോഗിക്കാൻ ‌കഴിയും എന്നാണ് നിർമാതാക്കൾ പറയുന്നത്. ‌

യോട്ടുകളുടെ ആക്ടിവിറ്റി സമുദ്രത്തിന്റെ 20 ശതമാനത്തിലേക്ക് മാത്രം ഒതുങ്ങുമ്പോൾ ബാക്കി 80 ശതമാനത്തിലേക്ക് സാഹസികയാത്രകൾ നടത്താൻ ഉതകുന്ന യോട്ടാണ് സീക്വൽ. 345 അടി നീളമുള്ള ഇതിൽ അത്യംഡംബര സൗകര്യങ്ങളെല്ലാമുണ്ട്. വാഹനങ്ങളും ചെറുബോട്ടുകളും സൂക്ഷിക്കാൻ സാധിക്കുന്ന 2475.5 സ്ക്വയർഫീറ്റ് വലുപ്പമുള്ള ഗ്യാരേജാണ് യോട്ടിന്റെ പ്രത്യേക‌ത. ഉപയോഗിക്കുന്ന ആളുകളുടെ സൗകര്യാർഥം ഹെലിപാഡും പരീക്ഷണ ശാലയുമൊക്കെയാക്കി മാറ്റാവുന്ന മെയിൻ ഡെക്കാണ് സീക്വലിന്റെ മറ്റൊരു പ്രത്യേകത.

oceanco-esquel-1
OCEANCO ESQUEL

കോംപാക്റ്റ് ഡീസൽ എൻജിൻ ഉപയോഗിക്കുന്ന യോട്ടിന് 7000 നോട്ടിക്കൽ മൈൽ വരെ ഒറ്റയടിക്ക് സഞ്ചരിക്കാനാകും. 16.5 നോട്ട്സാണ് വേഗം. ചെറു സ്വിമ്മിങ് പൂൾ, ജിം, വലിയ കോണ്‍ഫറൻസ് ഹാൾ, ഡൈനിങ് റൂ, എന്റർടെയ്ൻമെന്റ് റൂം എന്നിവ കൂടാതെ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ഇന്റീരിയറിന്റെ ഡിസൈൻ പ്രത്യേകം മാറ്റി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com