ADVERTISEMENT

ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ... വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ കാണാൻ കഴിയുന്നതു തന്നെ അപൂർവമാണ്. അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്നത് തന്നെ ഭാഗ്യമാണ്. അത്തരത്തിലൊരു ഭാഗ്യം ലഭിച്ചത് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമംഗങ്ങൾക്കായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരിൽ ഒരാളായ അംബാനിയുടെ ഗ്യാരേജ് സന്ദർശിക്കാനും വാഹന ലോകത്തെ സൂപ്പർതാരങ്ങളെ സന്ദർശിക്കാനുള്ള ഭാഗ്യവും മുംബൈ ഇന്ത്യൻസ് താരങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാർ‌ക്കിങ് സ്പെയ്സിലാണ് ഈ വാഹന സൂപ്പർതാരങ്ങളുടെ വിശ്രമം.

ക്രിക്കറ്റ് ഫീവർ: മുംബൈ ഇന്ത്യൻ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു ആ സന്ദർശനം. ഏകദേശം 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്ലി ബെന്റഗൈ, ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എഎംജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്റം, പോർഷെ കയിൻ, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകൾ വിഡിയോയിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com