ADVERTISEMENT

ഏപ്രിൽ ഒന്നിനു പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കിയ സാഹചര്യത്തിൽ ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് പരിഷ്കരിച്ച വില വിവര പട്ടിക പ്രസിദ്ധീകരിച്ചു. എൻജിൻ ശേഷി അടിസ്ഥാനമാക്കിയാണു കഴിഞ്ഞ ഒന്നു മുതൽ കോംബി ബ്രേക്ക്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനങ്ങൾ(സി ബി എസ് അഥവാ എ ബി എസ്) ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളിൽ നിർബന്ധമാക്കിയത്. 125 സി സിയും അതിൽ താഴെയും എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിൽ സി ബി എസും 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള മോഡലുകളിൽ എ ബി എസും നിർബന്ധമായും ലഭ്യമാക്കണമെന്നാണു വ്യവസ്ഥ.

എൻജിൻ ശേഷി 125 സി സി പരിധിക്കു മുകളിലായതിനാൽ റോയൽ എൻഫീൽഡ് മോഡലുകളിലെല്ലാം  ആന്റി ലോക്ക് സംവിധാനമാണു നടപ്പായത്. ഇതോടെ ‘ബുള്ളറ്റ് 350’ മുതൽ ‘തണ്ടർബേഡ് 500 എക്സ്’  വരെ നീളുന്ന മോഡൽ ശ്രേണിക്കു വില 1.21 ലക്ഷം രൂപ മുതൽ 2.14 ലക്ഷം രൂപ വരെയായി ഉയരുകയും ചെയ്തു.

‘ബുള്ളറ്റ് 350’, ‘350 ഇ എസ്’ എന്നിവയിൽ സിംഗിൾ ചാനൽ എ ബി എസ് ഘടിപ്പിച്ച റോയൽ എൻഫീൽഡ് മറ്റു മോഡലുകളിൽ ഇരട്ട ചാനൽ എ ബി എസാണു ലബ്യമാക്കിയത്. എൻട്രി ലവൽ മോഡലുകളുടെ വില പിടിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി ‘350’, ‘350 ഇ എസ്’ എന്നിവയിൽ സിംഗിൾ ചാനൽ എ ബി എസ് മതിയെന്നു വച്ചതെന്നാണു സൂചന. സിംഗിൾ ചാനൽ എ ബി എസ് വന്നതോടെ ‘350’ വിലയിൽ 3,500 രൂപയുടെയും ‘350 ഇ എസ്’ വിലയിൽ 1,400 രൂപയുടെയും വർധനയാണു രേഖപ്പെടുത്തിയത്. അതേസമയം ഇരട്ട ചാനൽ എ ബി എസ് ഘടിപ്പിച്ച ബൈക്കുകളുടെ വിലയിൽ 11,000 രൂപയോളം വർധനയുണ്ട്.

എ ബി എസ് ഘടിപ്പിച്ചതോടെ റോയൽ എൻഫീൽഡ് ശ്രേണിയുടെ പുതിയ വില നിലവാരം(ഡൽഹി ഷോറൂമിലെ വില, ലക്ഷം രൂപയിൽ):

ബുള്ളറ്റ് 350 എ ബി എസ്: 1.21

ബുള്ളറ്റ് 350 ഇ എസ് എ ബി എസ്: 1.35

ബുള്ളറ്റ് 500 എ ബി എസ്: 1.88

ക്ലാസിക് 350 എ ബി എസ്: 1.53

ക്ലാസിക് 500 എ ബി എസ്: 2.04

ക്ലാസിക് 500 ക്രോം എ ബി എസ്: 2.12

തണ്ടർബേഡ് 350 എ ബി എസ്: 1.56

തണ്ടർബേഡ് 350 എക്സ് എ ബി എസ്: 1.63

തണ്ടർബേഡ് 500 എ ബി എസ്: 2.06

തണ്ടർബേഡ് 500 എക്സ് എ ബി എസ്: 2.14

ഹിമാലയൻ എ ബി എസ്: 1.80

ഹിമാലയൻ സ്ലീറ്റ് എ ബി എസ്: 1.82

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com