ADVERTISEMENT

വാഹനാപകടങ്ങളിൽ‌ കൂടുതൽ പരിക്കേൽക്കുന്നതും മരിക്കുന്നതും ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ്. വലിയ വാഹനങ്ങൾ ഓടിക്കുന്നവരുടെ അശ്രദ്ധ കൊണ്ടും ചിലപ്പോള്‍ ഇരുചക്ര വാഹനയാത്രികർക്കു മരണം വരെ സംഭവിക്കുന്ന തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാറുണ്ട്. അരികിലൂടെ പോകുന്ന ഇരുചക്രവാഹനത്തെ വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ സാധിക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങളിൽ കൂടുതലും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ  ബ്ലൈൻഡ് സ്പോട്ടുകൾ വലിയ വാഹനങ്ങളിലെ ഡ്രൈവർമാർ  മാത്രമല്ല ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കണം.

എന്താണ് ബ്ലൈൻഡ് സ്പോട്ട്? 

ഒരു ഡ്രൈവർക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്ത സ്വന്തം വാഹനത്തിന്റെ ഭാഗമാണ് ബ്ലൈൻഡ് സ്പോട്ട്. വിമാനങ്ങൾ, കാറുകൾ, മോട്ടോർ ബോട്ടുകൾ, കപ്പലുകൾ, ട്രക്കുകൾ തുടങ്ങി ഒട്ടുമിക്ക വാഹനങ്ങളിലും ബ്ലൈഡ് സ്പോട്ടുണ്ട്. എന്നാൽ മിററുകളുടെ സഹായത്തോടെ ഈ പരിമിതിയെ ഒരു പരിധി വരെ മറികടക്കാൻ കഴിയുന്നതാണ്.

നാലു ചക്ര വാഹനമോടിക്കുമ്പോൾ ഇടതും വലതും വശത്തുള്ള മിറർ, റിയർ മിറർ എന്നിവ നോക്കണം. എന്നാൽ ഈ മൂന്നു മിററിലൂടെ നോക്കുമ്പോഴും കാണാത്ത പ്രദേശത്തെയാണ് ബ്ലൈൻഡ് സ്പോട്ട് (കാണാൻ പറ്റാത്ത ഭാഗം) എന്നുപറയുന്നത്. ബ്ലൈൻഡ് സ്പോട്ടിലൂടെ വരുന്ന വാഹനത്തെ ഡ്രൈവർ ശ്രദ്ധിക്കാതെ വരുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇതൊഴിവാക്കാനായി വാഹനം തിരിക്കുമ്പോഴോ, ലൈൻ ചേഞ്ച് ചെയ്യുമ്പോഴോ, ബ്ലൈൻഡ് സ്പോട്ടിൽ വാഹനമുണ്ടോ എന്ന് തല തിരിച്ചു നോക്കി ഉറപ്പു വരുത്തേണ്ടതാണ്. വാഹനമോടിക്കുമ്പോൾ മറ്റു വാഹനങ്ങൾ ബ്ലൈൻഡ് സ്പോട്ടിൽ വരുകയും അത് ശ്രദ്ധിക്കാതെ വാഹനം തിരിക്കുമ്പോഴും, ലെയിൻ മാറുമ്പോഴും അപകടം ഉണ്ടാവുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com