ADVERTISEMENT

തീപിടിച്ച ബൈക്കിൽ പോകുന്ന ദമ്പതിമാർ, അവരെ പിന്തുടർന്നു രക്ഷിക്കുന്ന പൊലീസ്. കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയ വിഡിയോയാണിത്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിലാണ്  അപകടം നടന്നത്. മൊബൈൽ പൊലീസ് കൺട്രോൾ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും  രക്ഷിച്ചത്. 

ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല . ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുന്നേ വാഹനം നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com