ADVERTISEMENT

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിനെ പ്രദർശിപ്പിച്ച് റെനൊ. ഷാങ്‌ഹായ് ഓട്ടോഷോയിലാണ് ക്വിഡിനെ അടിസ്ഥാനപ്പെടുത്തിയ റെനോ സിറ്റി കെ – ഇസെഡ്ഇ കൺസെപ്റ്റിനെ പ്രദർശിപ്പിച്ചത്. ഈ വർഷം അവസാനം ചൈനീസ് വിപണിയിലും തുടർന്ന് യൂറോപ്യൻ വിപണിയിലും ഇലക്ട്രിക് കാർ പുറത്തിറങ്ങും. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇലക്ട്രിക് കാറിന്റെ നിർമാണം.

2019 - Renault CITY K-ZE
Renault City K ZE

കോമൺ മൊഡ്യൂൾ ഫാമിലി– എ അഥവാ സി എം എഫ് എ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണ് ഈ ചെറുകാറിന്റെ രൂപകൽപ്പന; സി എം എഫ് –എ പ്ലാറ്റ്ഫോമിന്റെ ആസ്ഥാനം ഇന്ത്യയാണ്. ചെന്നൈയിൽ രൂപകൽപ്പന പൂർത്തിയാവുന്ന കാറിന്റെ പവർ ട്രെയ്ൻ സംയോജനം ചൈനീസ് വിദഗ്ധരാവും നിർവഹിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ ക്വിഡ് ഇ വി 250 കിലോമീറ്റർ ഓടുമെന്നാണു റെനോയുടെ നൽകുന്ന വാഗ്ദാനം. അമ്പത് മിനിറ്റിനുള്ളിൽ വാഹനത്തിന്റെ 80 ശതമാനം ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.

2019 - Renault CITY K-ZE
Renault City K ZE

ക്വിഡിന്റെ ക്യാബിൻ തന്നെയാണ് ഇലക്ട്രിക് കാറിനും. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റിയും പുതിയ കാറിലുണ്ട്. ചൈനയിൽ മാത്രം 550000 കാറുകൾ നിർമിച്ച് വിൽക്കാനാണ് പദ്ധതി. ഇന്ത്യയിൽ വിൽക്കുന്ന ക്വിഡിനെ അപേക്ഷിച്ചു സമൂലമായ മാറ്റങ്ങളോടെയാണു ചൈനയ്ക്കുള്ള ക്വിഡ് ഇ വിയുടെ വരവ്. ആ രാജ്യത്തു നിലവിലുള്ള കർശന ക്രാഷ് ടെസ്റ്റ് നിബന്ധനകൾ മുൻനിർത്തി കാറിന്റെ ബോഡി ഫ്രെയിമും ഷാസിയുമൊക്കെ ദൃഢമാക്കിയിട്ടുണ്ട്. ‍‍ഇന്ത്യയിൽ വൈദ്യുത കാർ എപ്പോഴാവും വിൽപ്പനയ്ക്കെത്തുകയെന്നതു സംബന്ധിച്ച സൂചനകളൊന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com