ADVERTISEMENT

കോടിശ്വരന്മാർക്ക് പല വിനോദങ്ങളാണ്. ചിലർക്ക് ആഡംബരക്കാറുകളോടാണ് താൽപര്യമെങ്കിൽ മറ്റുചിലർക്ക് സൂപ്പർസ്പോർട്സ് കാറുകളാണ് പ്രിയം. എന്നാൽ ചിലർക്ക് കോടികൾ മുടക്കി കാറുകൾ സ്വന്തമാക്കിയാൽ മാത്രം പോര ലോകത്തിലെ മറ്റാർക്കുമില്ലാത്ത പ്രത്യേകതകളും വേണം. അത്തരത്തിലുള്ള കോടീശ്വരന്മാർക്കായാണ് ഈ കാർ താക്കോല്‍. ഒന്നിന്റെ വില 3.9 കോടി.

awain-keys-1
Awain Key

ഫിൻലാൻഡ് ആസ്ഥാനമായുള്ള എവൈൻ എന്ന കമ്പനിയാണ് ലോകത്തിലെ ഏറ്റവും വിലയുള്ള താക്കോൽ പുറത്തിറക്കിയത്. മൂന്നു തരത്തിലുള്ള താക്കോലുകളാണ് കഴിഞ്ഞ ദിവസം കമ്പനി പ്രദർശിപ്പിച്ചത്. ആസ്റ്റണ്‍ മാർട്ടിൻ, ബെന്റ്ലി, ബുഗാട്ടി, ലംബോർഗിനി, മസറാറ്റി, ബെൻസ്, പോർഷെ, റോൾസ് റോയ്സ് തുടങ്ങിയ കാറുകൾക്കാണ് എവൈൻ കസ്റ്റം മെയ്ഡ് കീകൾ നിർമിച്ചു നൽകുന്നത്.

ആഭരണ നിർമാണ വിദഗ്ധർ, വാച്ച് മേക്കർമാർ എന്നിങ്ങനെ വ്യത്യസ്ത മേഖലയിൽ നിന്നുള്ള വിദഗ്ധന്മാരുടെ സഹായത്തോടെയാണ് താക്കോൽ നിർമിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ താക്കോലിന്റെ വില 55166 ഡോളർ, അതായത് 38.25 ലക്ഷം രൂപ! ലതർ ഫിനിഷിലുള്ള താക്കോലിൽ 18 ക്യാരറ്റ് അല്ലെങ്കില്‍ 24 ക്യാരറ്റ് സ്വർണ്ണത്തിന്റെ ആവരണമുണ്ടാകും. 354 ഡയമണ്ടുകളാണ് (3.45 ക്യാരറ്റ്) ഇതിൽ ഉപയോഗിക്കുന്നത്. രണ്ടാമത്ത മോഡലായ സെറിനിറ്റിയുടെ വില 100209 ഡോളര്‍ (69.48 ലക്ഷം രൂപ). സ്വർണ്ണം കൂടാതെ 20 ക്യാരറ്റ് വജ്രമാണ് ഇതിൽ ഉപയോഗിക്കുന്നത്.

awain-keys-2
Awain Key

മൂന്നാമത്തെ മോഡലാണ് സൂപ്പർസ്റ്റാർ ഫാന്റം എന്നു പേരിട്ടിരിക്കുന്ന താക്കോലിന്റെ വില 5,62,925 ഡോളർ (ഏകദേശം 3.90 കോടി രൂപ). 34.5 കാരറ്റ് ഡയമണ്ടുകളാണ് ഈ കാർ കീയിൽ പതിപ്പിച്ചിരിക്കുന്നത്. കൂടാതെ 24 ക്യാരറ്റ് സ്വർണ്ണം വേറെയും. ആളുകളുടെ ആവശ്യം അനുസരിച്ച് മാത്രം നിർമിക്കുന്ന ഈ താക്കോൽ ഒരെണ്ണം ഉണ്ടാക്കാൻ 100 മുതൽ 300 മണിക്കൂർ വരെ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com