ADVERTISEMENT

വലിയ കണ്ടെയ്നറുമായി പോകുന്ന ലോറികളുടെ സമീപത്തുകൂടി ബൈക്കിലോ കാറിലോ പോകാൻ പേടി തോന്നാത്തവർ ചുരുക്കമായിരിക്കും. അതെങ്ങാനും മറിഞ്ഞാലോ എന്ന ഭയം കടന്നുപോകുന്ന മിക്ക ചെറുവാഹനങ്ങൾക്കും ഉണ്ടാകാറുണ്ട്. എന്നാൽ വളരെ അപൂർവമായി മാത്രമേ ഇത്തരം അപകടങ്ങൾ സംഭവിക്കാറുള്ളു എന്നതാണ് സത്യം. സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വിഡിയോ അത്തരമൊരു അപകടത്തിന്റേതാണ്. ദൃശ്യങ്ങൾ കാണുന്ന എല്ലാവരും ഒരേസ്വരത്തിൽ ചോദിക്കുന്നതു ആ അപകടത്തിൽ നിന്നും ഈ ബൈക്കുകാരനെ രക്ഷിച്ചത് ഭാഗ്യമോ അതോ ബ്രേക്കോ എന്നാണ്.

തായ്‍ലൻഡില്‍ കഴിഞ്ഞ മാസം അവസാനമാണ് അപകടം നടന്നത്. 40 അടി നീളമുള്ള കണ്ടെയ്നർ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്റെ മേൽ കണ്ടെയ്നർ പതിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.

ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ലോറിയുടെ വേഗം കൂടിയതാകാം അപകടകാരണം. അപകടത്തിൽ ലോറിയുടെ ഡ്രൈവർക്ക് പരിക്കുപറ്റിയോ എന്ന കാര്യം വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com