ADVERTISEMENT

കന്നട സിനിമലോകത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് കെജിഎഫ്. യാഷ് നായകനായി എത്തുന്ന ചിത്രം കോലാർ സ്വർണഖനിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ വില്ലൻ ഗരുഡയായി എത്തുന്ന രാമചന്ദ്ര രാജുവിന്റെ യാത്ര ഇനി ഫോർച്യൂണറിൽ. ടൊയോട്ടയുടെ ഈ കരുത്തൻ എസ്‍യുവി സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

എന്നാല്‍ ഫോർച്യൂണറിന്റെ ഏതുമോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. ടൊയോട്ട 2009ൽ ഇന്ത്യയിൽ പുറത്തിറക്കിയ ഫോർച്യൂണറിന്റെ രണ്ടാം തലമുറ പുറത്തിറങ്ങുന്നത് 2016 ലാണ്. 2.8 ലീറ്റർ ഡീസൽ. 2.7 ലീറ്റർ പെട്രോള‍ എൻജിനുകളാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഡീസൽ എൻജിന് 3400 ആർപിഎമ്മിൽ 177 പിഎസ് കരുത്തും 1600 മുതൽ 2400 വരെ ആർപിഎമ്മിൽ 420 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 166 പിഎസ് കരുത്തും 245 എൻഎം ടോർക്കുമുണ്ട്.വാഹനത്തിന്. 27.83 ലക്ഷം മുതൽ 33.60 ലക്ഷം രൂപവരെയാണ് ഫോർച്യൂണറിന്റെ എക്സ്ഷോറൂം വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com