ADVERTISEMENT

കിടക്കപോലെയാക്കാൻ സാധിക്കുന്ന പുഷ്ബാക്ക് സീറ്റുകള്‍, 26 ഇഞ്ച് ടിവി, ഫ്രിഡ്ജ്, 19 സ്പീക്കറുകളുള്ള സറൗണ്ട് മ്യൂസിക് സിസ്റ്റം, കൈയെത്തും ദൂരത്തെ ടച്ച് സ്ക്രീൻ കൺട്രോൾ പാനലുകൾ. വിമാനത്തിലെ ബിസിനസ് ക്ലാസ് സ്യൂട്ടിലെ സൗകര്യങ്ങളല്ല ഇവിടെ വിവരിച്ചത്, ലക്സസിന്റെ അത്യാഡംബര എംപിവി എൽഎം 300 എച്ചിന്റെ ഫീച്ചറുകളാണ് ഇത്. കഴിഞ്ഞ ദിവസം ഷാങ്‌ഹായ് ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച ലക്സസിന്റെ ആദ്യ എംപിവിക്കുള്ളിൽ അത്യാംഡംബര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

lexus-lm300-h-1
Lexus LM 300H

ടൊയോട്ടയുടെ ആഡംബര എംപിവിയായ ആൽഫാർഡിനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന വാഹനത്തിന് എൽഎം 350 എൽഎം 300 എന്നീ മോഡലുകളുണ്ട്. എഴു സീറ്റ്, നാല് സീറ്റ് ലേഔട്ടുകളിൽ വാഹനം ലഭ്യമാണ്. വലിയ ബോക്‌സി രൂപഘടനയാണ് വാഹനത്തിന്. ലെക്‌സസിന്റെ തനത് ഡിസൈനിലൂള്ള ക്രോം ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംപ്, ഫോഗ്‌ലാമ്പ് എന്നിവയുണ്ട്. ആഡംബരം നിറഞ്ഞ ഇന്റീരിയറാണ്. മസാജിങ് സൗകര്യമുള്ള പുഷ്ബാക്ക് സീറ്റുകൾ, ഏസി, മ്യുസിക് സിസ്റ്റം ടിവി എന്നിവയുടെ കൺട്രോളുകളുമായുള്ള ടച്ച്സ്ക്രീൻ സീറ്റുകളുടെ ഇടയിലുണ്ട്.

lexus-lm300-h-2
Lexus LM 300H

പെട്രോൾ, ഹൈബ്രിഡ് പതിപ്പുകളുണ്ട് വാഹനത്തിന്. എൽഎം 300 എച്ചിന് 3.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഹൈബ്രിഡ് പതിപ്പായി എല്‍എം 350 എച്ചില്‍ ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമുണ്ട്. 218 എച്ച്പിയാണ് കരുത്ത്. ചൈനീസ്, തായ്‌വാൻ വിപണികളിലാണ് ലെക്സസിന്റെ ഈ ആഡംബര എംപിവി ആദ്യം വിൽപ്പനയ്ക്കെത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com