ADVERTISEMENT

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാർഗമാണ് വിമാനങ്ങൾ എന്നാണ് കണക്കാക്കുന്നതെങ്കിലും ആകാശത്തുകൂടിയുള്ള യാത്ര പേടിയാണ് പലർക്കും. സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കണമെന്ന് പ്രാർത്ഥിച്ചിട്ടാകും എല്ലാവരും യാത്ര തുടങ്ങാറ്. എന്നാൽ മംഗോളിയയിൽ നിന്നുള്ളൊരു വിമാന യാത്രക്കാരി പ്രാർത്ഥിക്കുക മാത്രമല്ല എൻജിനിലേയ്ക്ക് 6 നാണയതുട്ടുകൾ കാണിക്കയായി ഇടുകയും ചെയ്തു. 

ടിയാൻജിൻ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. നാണയതുട്ടുകൾ എറിയുന്നത് കണ്ട് ജീവനക്കാർ വിമാനം പറക്കുന്നത് തടയുകയായിരുന്നു. ആറ് നാണയ തുട്ടുകളും എൻജിന്റെ സമീപത്തുനിന്ന് ലഭിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാൽ വേറെ വിമാനമെത്തിച്ചാണ് സർവീസ് നടത്തിയത്. എൻജിനകത്തേക്ക് നാണയം വീണിട്ടുണ്ടെങ്കിൽ അതു വിമാനത്തിന്റെ സുരക്ഷയെതന്നെ ബാധിക്കും എന്നതുകൊണ്ടാണ് മറ്റൊരു വിമാനം എത്തിച്ച് സർവീസ് നടത്തിയത്.

യങ് എന്നു പേരുള്ള സ്ത്രീയുടെ പ്രവർത്തിമൂലം 100 ല്‍ അധികം യാത്രക്കാർ 2 മണിക്കൂറിൽ അധികമാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. യാത്രക്കാരിയെ പത്തുദിവസത്തേയ്ക്ക് കസ്റ്റഡിയിൽ എടുത്തു എന്നാണ് പൊലീസ് പറയുന്നത്. സമാന സംഭവങ്ങൾ ഒന്നിൽ അധികം തവണ ചൈനിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com