ADVERTISEMENT

ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് പാഞ്ഞപ്പോൾ കേരളം മുഴുവൻ ഒറ്റക്കെട്ടായ് നിന്നാണ് വഴിയൊരുക്കിയത്. രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതിൽ കേരളം എന്നും മുന്നിലാണെന്ന് കാണിക്കുകയാണ് ഈ വിഡിയോ. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോ കണ്ടാൽ മലയാളി ആയതിൽ ആർക്കും അഭിമാനം തോന്നും.

സ്ഥലം വ്യക്തമല്ലെങ്കിലും ഉത്സവത്തിന്റെ ആഘോഷത്തിൽനിന്ന് സുഖമമായാണ് ആംബുലൻസിനെ കടത്തിവിടുന്നത്. വലിയ രഥങ്ങൾ അടക്കം തള്ളിമാറ്റി ആളുകൾ ആംബുലൻസിന് വഴിയൊരുക്കുന്നത് വിഡിയോയിൽ കാണാം. ആംബുലൻസിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറയിലാണ് വിഡിയോ ദൃശ്യങ്ങൾ പതിഞ്ഞത്. ഏകദേശം 12 ചെറു ഘോഷയാത്രകൾ ആംബുലൻസിന് പോകാനുള്ള വഴിയൊരുക്കി.

ആംബുലൻസിന് വഴിമാറിക്കൊടുക്കണം

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com