ADVERTISEMENT

മുംബൈ∙ 1.1 ടൺ ഭാരവാഹകശേഷിയുള്ള ആധുനിക കോംപാക്ട് ട്രക്ക് ‘ഇൻട്രാ’ ടാറ്റ മോട്ടോഴ്സ് ഉടൻ വിപണിയിലിറിക്കും. ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും സമ്മേളിക്കുന്ന ‘പ്രീമിയം ടഫ്’ ആശയം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണിതെന്നു കമ്പനി പറഞ്ഞു. 70 എച്ച്പി കരുത്തുള്ള 1396 സിസി ഡീസൽ എൻജിനാണിതിന്. 

രാജ്യത്ത്, ശരിയായ ഗിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഗിയർ ഷിഫ്റ്റ് അഡ്വൈസർ ഉള്ള ആദ്യ വാണിജ്യവാഹനമാണിതെന്നു കമ്പനി അറിയിച്ചു. ഇത് മൈലേജ് ഉയർത്താൻ സഹായിക്കും.

14 ഇഞ്ച് റേഡിയൽ ടയർ, 8.2 അടി x 5.3 അടി വിസ്തീർണമുള്ള ലോഡ് ഏരിയ, മുന്നിലും പിന്നിലും കരുത്തുറ്റ ആക്സിലും ലീഫ് സ്പ്രിങ്ങും എന്നിങ്ങനെയുള്ള സാങ്കേതിക മികവുകളും എസിയും കിടന്നു വിശ്രമിക്കാവുന്ന പരന്ന സീറ്റുമൊക്കെയുള്ള വിശാലമായ ക്യാബിനും സവിശേഷതകളാണ്. 2 വർഷം അഥവാ 70,000 കിലോമീറ്റർ വാറന്റി. വില പ്രഖ്യാപിച്ചിട്ടില്ല. ഉത്തരാഖണ്ഡിലെ പന്ത് നഗർ പ്ലാന്റിൽ ഉൽപാദനം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com