ADVERTISEMENT

എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ജനിച്ചവർ (മില്ലെനിയലുകൾ) ടിവി പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രമോഷനുകളും പരസ്യങ്ങളും, സ്‌പോർട്ട് മാർക്കറ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ്, പ്ലെയിൻസ് ടോയിങ് ബാനറുകൾ എന്നിവയിലൂടെ '15 മിനിറ്റിന് നിങ്ങളുടെ കാർ ഇൻഷുറൻസിൽ 15% അല്ലെങ്കിൽ അതിൽ കൂടുതൽ ലാഭിക്കാൻ കഴിയും' എന്നു കേട്ടിട്ടുണ്ടാകും.

ഇൻഷുറൻസ് റെഗുലേറ്റർ ഇന്ത്യയിൽ നിർബന്ധിതമായുള്ള തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. പുതിയ സ്വകാര്യ കാറുകൾക്ക് 3 വർഷവും പുതിയ ഇരുചക്രവാഹനങ്ങൾക്ക് 5 വർഷവും തേർഡ് പാർട്ടി ഇൻഷുറൻസ് നൽകുന്നതിന് റെഗുലേറ്റർ ഇൻഷുറൻസ് കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മോട്ടോർ വാഹനങ്ങൾക്കു 2 തരത്തിലുള്ള ഇൻഷുറൻസ് കവറുകൾ ലഭ്യമാണ്. തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്, ഇത് വാഹനത്തിന്റെ ഉപയോഗത്തിൽനിന്ന് മൂന്നാം കക്ഷികൾക്കുണ്ടാകുന്ന പരുക്ക്/ മരണം /വസ്തുവകകളുടെ നഷ്ടം എന്നിവ കവർ ചെയ്യുന്നു. അതേസമയം ഒരു കോംപ്രിഹെൻസീവ് പോളിസി തേഡ് പാർട്ടി ക്ലെയിമിൽനിന്ന് പരിരക്ഷ നൽകുക മാത്രമല്ല, വാഹനത്തിന്റെ കേടുപാടുകൾക്കും പരിരക്ഷ നൽകുന്നു. കോംപ്രഹെൻസീവ് പോളിസിക്ക് തേഡ് പാർട്ടി പോളിസികളേക്കാൾ ചെലവ് കൂടുമെങ്കിലും ഇത് വിവിധ തരത്തിലുള്ള പരിരക്ഷകൾ നിങ്ങൾക്ക് ഉറപ്പാക്കുന്നു. എപ്പോഴും പുതിയ വാഹനങ്ങൾ വാങ്ങുന്നവർ ഈ പോളിസി എടുക്കുന്നതായിരിക്കും അഭികാമ്യം.  വാഹനം നഷ്ടപ്പെടുകയോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വേറൊന്ന് ലഭിക്കുന്നതിന് അല്ലെങ്കിൽ റിപ്പയർ ചെയ്യുന്നതിനുള്ള കനത്ത ചെലവ് പലപ്പോഴും നമുക്ക് താങ്ങാനാവില്ല എന്നതിനാൽ എപ്പോഴും ഈ പോളിസി തിരഞ്ഞെടുക്കുക. നടപ്പു വർഷത്തിൽ നിങ്ങൾ ക്ലെയിം ഒന്നും ലഭ്യമാക്കിയിട്ടില്ലെങ്കിൽ പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് ഒരു നോക്ലെയിം ഡിസ്‌കൗണ്ട്  ലഭിക്കുമെന്നും  ഓർക്കേണ്ടതാണ്.

നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് നൽകുന്ന സ്റ്റാൻഡേർഡ് കവർ എടുക്കുന്നതിനു പുറമേ, ഇൻഷുറർ നൽകുന്ന മറ്റ് ആഡ് ഓണുകൾ കൂടി തിരഞ്ഞെടുക്കുന്നത് നിസ്സാരമായ പ്രീമിയത്തിൽ മെച്ചപ്പെട്ട കവറേജ് ലഭിക്കുന്നതിന് സഹായിക്കും.   വിപണിയിൽ ലഭ്യമായിട്ടുള്ള ചില പ്രധാനപ്പെട്ട ആഡ്-ഓണുകൾ ഇനിപ്പറയുന്നു:

1) സീറോ ഡിപ്രീസിയേഷൻ

2) എൻജിൻ പ്രൊട്ടക്ട്

3) റിട്ടേൺ ടു ഇൻവോയ്‌സ്

4) നോ ക്ലെയിം ബോണസ് (എൻസിബി) പ്രൊട്ടക്‌ഷൻ

ക്ലെയിം നടപടിക്രമം

നിങ്ങളുടെ വാഹനം സംബന്ധമായി സ്വന്തമായ കേടുപാടുകൾ അല്ലെങ്കിൽ തേർഡ് പാർട്ടിക്ക് ഏതെങ്കിലും വിധത്തിലുള്ള ക്ലെയിം ഉണ്ടാവുകയാണെങ്കിൽ  എല്ലായ്‌പ്പോഴും നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ എത്രയും പെട്ടെന്ന് അറിയിക്കേണ്ടതാണ്. ക്ലെയിമിന്റെ വിശദാംശങ്ങൾ പൂരിപ്പിച്ച ക്ലെയിം ഫോമും  ഒപ്പം  ഡ്രൈവിങ് ലൈസൻസ്, റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായ ബന്ധപ്പെട്ട രേഖകളും സമർപ്പിക്കേണ്ടതാണ്. 

അറ്റകുറ്റപ്പണികൾക്കായി നിങ്ങളുടെ വാഹനം നിങ്ങളുടെ ഇൻഷുറൻസ് നെറ്റ്‌വർക്കിലുള്ള ഒരു റിപ്പയററെ ഏൽപ്പിക്കണം. ഇതിലൂടെ  നിങ്ങൾക്ക് ക്യാഷ്‌ലെസ് ബെനിഫിറ്റ്  ലഭിക്കും. അതായത്, നിങ്ങളുടെ പോക്കറ്റിൽനിന്ന് പണം ഒന്നും ചെലവഴിക്കാതെ നിങ്ങളുടെ വാഹനം റിപ്പയർ ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഇൻഷുറർ ഗാരിജിന് നേരിട്ട് പണമടച്ചുകൊള്ളും.

എന്നിരുന്നാലും, ഏതെങ്കിലും കാരണവശാൽ, ഒരു നെറ്റ്‌വർക്ക് ഗ്യാരേജിന്റെ സേവനം പ്രയോജനപ്പെടുത്താൻ നിങ്ങൾക്കാകുന്നില്ല എങ്കിൽ, നിങ്ങളുടെ വാഹനം മറ്റേതൊരു ഗാരിജിലൂടെയും റിപ്പയർ ചെയ്യുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്ക് ഉണ്ടായിരിക്കും. എന്നാൽ ആദ്യം നിങ്ങൾ റിപ്പയർ ചെയ്ത ഗാരിജിലെ ബിൽ തീർപ്പാക്കുകയും പിന്നീട് എല്ലാ യഥാർഥ ബില്ലുകളും സഹിതം ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം സമർപ്പിച്ച് തുക തിരിച്ചു വാങ്ങേണ്ടതുമാണ്.

സുബ്രഹ്മണ്യം ബ്രഹ്മജോസ്യുല,

അണ്ടർറൈറ്റിങ് ആൻഡ് റീഇൻഷുറൻസ് ഹെഡ്, എസ്ബിഐ ജനറൽ ഇൻഷുറൻസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com