ADVERTISEMENT

മുംബൈയിലെ ആരോണ്‍ ട്രാവല്‍സുമായി സഹകരിച്ച് ടാക്‌സി രംഗത്തും ഇലക്ട്രിക് പരീക്ഷണവുമായി ടാറ്റ മോട്ടോഴ്‌സ്. കോംപാക്ട് സെഡാനായ ടിഗൊറിന്റെ വൈദ്യുത പതിപ്പായ ടിഗൊര്‍ ഇ വി യാണ് ആദ്യ ഘട്ടത്തില്‍ ടാറ്റ മോട്ടോഴ്‌സ് ആരോണ്‍ ട്രാവല്‍സിന് നല്‍കിയത്. മുംബൈയിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ സേവനം ഉടന്‍ തന്നെ ലഭ്യമായി തുടങ്ങുമെന്നാണ് ആദ്യ വാഹനം സ്വീകരിച്ചുകൊണ്ട് ആരോണ്‍ മോട്ടോഴ്‌സ് അറിയിച്ചത്.

നേരത്തെ സൂംകാറുമായി സഹകരിച്ച് ഇലക്ട്രിക് കാര്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി ടാറ്റ ആരംഭിച്ചിരുന്നു. അടുത്ത ഒരു വര്‍ഷത്തിനകം രാജ്യത്തെ 20 നഗരങ്ങളിലായി 500 വൈദ്യുത കാര്‍ ലഭ്യമാക്കാനാണു ടാറ്റ മോട്ടോഴ്‌സും സൂംകാറുമായുള്ള ധാരണ. രാജ്യത്തെ വിവിധ ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി.

സര്‍ക്കാര്‍ ഓഫിസുകളുടെ ഉപയോഗത്തിനായി ഇ ഇ എസ് എല്ലിനു കൈമാറിയ ടിഗൊറിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗവും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടാനുള്ള കഴിവുമാണു ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്ര ഇ വി നിര്‍മിത 40 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, മൂന്നു ഫേസ് എ സി മോട്ടോറാണു കാറിലുള്ളത്. സാധാരണ എന്‍ജിനുള്ള ടിഗൊറിനെ അപേക്ഷിച്ച് 200 കിലോഗ്രാമോളം അധികഭാരമാണു വൈദ്യുത ടിഗൊറിനുള്ളത്; 1,516 കിലോഗ്രാമാണ് അഞ്ചു സീറ്റുള്ള കാറിന്റെ ഭാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com