ADVERTISEMENT

കൊറിയൻ കമ്പനി കിയ മോട്ടോഴ്സ് ഇന്ത്യയിൽ ആദ്യമെത്തിക്കുന്ന വാഹനമായ എസ് യു വി യുടെ രേഖാചിത്രം പുറത്തുവിട്ടു. 2018 ഓട്ടോ എക്സ്പോയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ്പി കോൺസെപ്റ്റുമായി സാമ്യമുള്ള രൂപമാണ് ഒറിജിനൽ കാറിനും എന്നു വ്യക്തമാക്കുന്നതാണ് സ്കെച്ച്. 

ബോൾഡ് , ഡൈനമിക് രൂപമുള്ള എസ് യു വിക്ക് കടുവയുടെ മൂക്കിനെ ഓർമിപ്പിക്കുന്ന ഗ്രിൽ ആണുള്ളത്. എൽഇഡി ഹെഡ് ലാംപുകളുടെ ഡിസൈനും നിരത്തിലെ ആകർഷണമാകും. 

സ്ട്രോങ് ലൈനുകളാണു ബോഡിയിൽ. നീളൻ ബോണറ്റ്. പരമ്പരാഗത എസ് യു വി സ്വഭാവവും ആധുനികതയും സമ്മേളിക്കുന്നതാണ് ആദ്യ ഇന്ത്യൻ മോഡലെന്ന് കിയയുടെ സ്റ്റൈലിങ് മേധാവി ബ്യുണ്ട് ചുൽ ജുഹ് പറഞ്ഞു.

ജൂൺ 20ന് വാഹനംഅവതരിപ്പിക്കും. പേരും അതിനോടനുബന്ധിച്ചേ പ്രഖ്യാപിക്കൂ. ഓണം സീസണിൽ വിപണിയിലെത്താനാണു സാധ്യത. ഡീസൽ ,പെട്രോൾ മോഡലുകളുണ്ടാകും. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ നിർമാണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com