ADVERTISEMENT

മാസ്‌ട്രോ എഡ്ജിന്റെ 125 സിസി മോഡലും പ്ലഷറിന്റെ നവീകരിച്ച പതിപ്പും ഹീറോ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ ഫ്യുവല്‍ ഇന്‍ജക്ഷന്‍ സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് മാസ്‌ട്രോ എഡ്ജ് 125 നിരത്തിലെത്തിയിരിക്കുന്നത്. കാര്‍ബുറേറ്റഡ് പതിപ്പും ഉണ്ട്. മൂന്നു വേരിയന്റുകളില്‍ ലഭ്യമാകും. കാര്‍ബുറേറ്റഡ് ഡ്രം ബ്രേക്ക് വേരിയന്റിന്റെ വില-58,500 രൂപ. കാര്‍ബുറേറ്റഡ് ഡിസ്‌ക് ബ്രേക്ക്-60,000. ഫ്യുവല്‍ ഇന്‍ജക്റ്റഡ് ഡിസ്‌ക് ബ്രേക്ക് വേരിയന്റ്-62,700 രൂപ ( എക്‌സ് ഷോറും).

ഹീറോ ഡെസ്റ്റിനിയിലെ അതേ എന്‍ജിന്‍ തന്നെയാണ് എഡ്ജ് 125 ലും നല്‍കിയിരിക്കുന്നത്. 7000 ആര്‍പിഎമ്മില്‍ 9.2 എച്ച്പി കരുത്ത് പകരും ഫ്യുവല്‍ ഇന്‍ജക്ഷന്‍ വേരിയന്റ്. ടോര്‍ക്ക് 5000 ആര്‍പിഎമ്മില്‍ 10.2 എന്‍എമ്മും. 8.83 എച്ച്പിയാണ് കാര്‍ബുറേറ്റഡ് വേരിയന്റിന്റെ കൂടിയ കരുത്ത്. 

ടോര്‍ക്ക് 10.2 എന്‍എം.,എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലിങ് ക്യാപ്, ഡിജിറ്റല്‍ അനലോഗ് മീറ്റര്‍ കണ്‍സോള്‍, സൈഡ് സ്റ്റാന്‍ഡ് വാണിങ് ലൈറ്റ്, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, അണ്ടര്‍ സീറ്റ് യുഎസ്ബി പോര്‍ട്ട്, ടെലസ്‌കോപിക് മുന്‍ സസ്‌പെന്‍ഷന്‍ എന്നിവ സവിശേഷതകൾ.  

മികച്ച ഇന്ധനക്ഷമത നല്‍കുന്ന ഐത്രിഎസ് സ്റ്റാര്‍ട്ട് സ്‌റ്റോപ്‌ സാങ്കേതിക വിദ്യ ഇതില്‍ നല്‍കിയിട്ടുണ്ട്. 

ഡെസ്റ്റിനി ഫാമിലി സ്‌കൂട്ടറാണെങ്കില്‍ മാസ്‌ട്രോ എഡ്ജ് 125 യുവാക്കളെയും യുവതികളെയുമാണ് ലക്ഷ്യമിടുന്നത്. സ്‌പോര്‍ട്ടി ഡിസൈനാണ്. 

വനിതകളെ ലക്ഷ്യമിട്ടാണ് പ്ലഷര്‍ പ്ലസ് എത്തുന്നത്. പേരിലെ പ്ലസ് സൂചിപ്പിക്കുന്നതുപോലെ കാര്യമായ കൂട്ടിച്ചേര്‍ക്കല്‍ പുതിയ പ്ലഷറില്‍ നടത്തിയിട്ടുണ്ട്. ഡിസൈനില്‍ തന്നെ കാര്യമായ മാറ്റമുണ്ട്. മാറ്റ് സില്‍വര്‍ ഫിനിഷുള്ള ഹെഡ്‌ലാംപാണ്. ബോഡി പാനലുകള്‍ക്ക് അഗ്രസീവായ ലുക്കാണ്. ടെയില്‍ ലാംപും നവീകരിച്ചു. ഏറു നിറങ്ങളില്‍ പ്ലഷര്‍ ലഭ്യമാകും. രണ്ടു വേരിയന്റുകളാണ് ഉള്ളത്. ഷീറ്റ് മെറ്റല്‍ വേരിയന്റ്-47,300 രൂപ. കാസ്റ്റ് വീല്‍ വേരിയന്റ്- 49,300 രൂപ. 

കരുത്തു കൂടിയ 110 സിസി എന്‍ജിനാണ്. കൂടിയ കരുത്ത് 8.1 ബിഎച്ച്പി. ടോര്‍ക് 8.7 എന്‍എം. പ്ലഷറിനെക്കാളും ഭാരം കുറവാണ് പ്ലഷര്‍ പ്ല്‌സിനു-101 കിലോഗ്രാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com