ADVERTISEMENT

ബുഗാട്ടി, ലംബോര്‍ഗിനി, ഫെരാരി, ബെന്റ്‌ലി, റോള്‍സ്‌റോയ്‌സ് തുടങ്ങി ആരും കൊതിക്കുന്ന വാഹനശേഖരത്തിന് ഉടമയാണ് ദുബായ് പൊലീസ്. ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ദുബായ് പൊലീസിന്റെ വാഹന ലോകത്തേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ മസെറാറ്റിയുടെ ആഢംബര കൂപ്പെ ഗ്രാന്‍ഡ്ടുറിസ്‌മോയാണ് ദുബായ് പൊലീസ് സ്വന്തമാക്കിയ ഏറ്റവും പുതിയ കാര്‍.

View this post on Instagram

••• ‎انضمت سيارة الكوبيه الإيطالية، "#مازيراتي جران توريزمو " إلى أسطول الدوريات الفارهة في #شرطة_دبي، ودشن سعادة اللواء عبد الله خليفة المري، القائد العام لشرطة #دبي، السيارة الرياضية الفاخرة في مقر القيادة العامة لشرطة دبي، بحضور عدد من الضباط وممثلي شركة الطاير للسيارات. ‎وتمتاز سيارة الكوبيه الفاخرة ذات المقاعد الأربعة الرياضية، والمزودة بمحرك ثمان أسطوانات بسعة 4.7 ليتر وقوة 460 حصان، ويوفر محرك السيارة، الذي صنعته فيراري استجابة فورية لأوامر دواسة الوقود، ويمتاز بخواص دوران حر وصوت مدهش لطالما تألقت به سيارات مازيراتي. ‎#أخبار ‎#أمنكم_سعادتنا⁩ ‎#شرطة_دبي⁩ ‎#نتواصل_ونحمي_نبتكر_ونبني @maseratiuae @altayermotors . The new Maserati Granturismo now joined #DubaiPolice luxurious patrol fleet. The masterpiece of Italian design, Maserati Granturismo, was unveiled during an announcement by His Excellency Major General Abdullah Khalifa Al Marri, Commander-in-Chief of #Dubai_Police, at #Dubai #Police HQ, in the presence of senior police officials & representatives from Al Tayer Motors. The impressive police patrol is equipped with a V8 engine developed in conjunction with Ferrari. #YourSecurityOurHappiness #SmartSecureTogether

A post shared by Dubai Police شرطة دبي (@dubaipolicehq) on

വാഹന നിരയിലേക്ക് പുതിയ സൂപ്പര്‍സ്റ്റാര്‍ എത്തിയ വിവരം ദുബായ് പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മസെറാറ്റി നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഗ്രാന്‍ഡ്ടുറിസ്‌മോ. 4691 സിസി വി8 എന്‍ജിനാണ് കാറില്‍ ഉപയോഗിക്കുന്നത്. രണ്ട് വകഭേദങ്ങളില്‍ വിപണിയിലുള്ള കാറിന്റെ അടിസ്ഥാന മോഡലിന് 460 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.8 സെക്കന്റുകള്‍ മാത്രം വേണ്ടി വരുന്ന കാറിന്റെ ഉയര്‍ന്ന വേഗം 299 കിലോമീറ്ററാണ്.

ഗ്രാന്‍ഡ്ടുറിസ്‌മോയുടെ ഉയര്‍ന്ന വേഗം 301 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.7 സെക്കന്റാണ് ഇതിനു വേണ്ടത്‍. ഇതില്‍ എതുമോഡലാണ് ദുബായ് പൊലീസ് സ്വന്തമാക്കിയത് എന്നു വ്യക്തമല്ല. ഏകദേശം 2.5 കോടി രൂപ മുതലാണ് ഗ്രാന്‍ഡ്ടുറിസ്‌മോയുടെ ഇന്ത്യന്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com