ADVERTISEMENT

കാർ അപകടത്തിൽപെടുന്ന പക്ഷം എന്തു ചെയ്യണമെന്ന ഉപദേശവുമായി വോൾവോയുടെ മൊബൈൽ ആപ്ലിക്കേഷൻ. അപകടത്തിൽപെടുന്ന പക്ഷം പിന്തുടരേണ്ട ഘട്ടം ഘട്ടമായുള്ള നിർദേശങ്ങളാണു ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ പുറത്തിറക്കിയ ഈ ആപ്പിലുള്ളത്. ആപ്ലിക്കേഷന്റെ പേരു തന്നെ ‘കാർ ആക്സിഡന്റ് അഡ്വൈസർ’ എന്നാണ്; ഈ ആപ്ലിക്കേഷനിലൂടെ വോൾവോ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തെന്നു പേരിൽ തന്നെ വ്യക്തം.

അപകടത്തിൽ പരുക്കേറ്റിട്ടില്ലെന്നും അടിയന്തര സഹായം ആവശ്യമുണ്ടെന്നും വോൾവോ കസ്റ്റമർ കെയറിനെ അറിയിച്ചാലുടൻ ആപ്ലിക്കേഷൻ സേവനം ലഭ്യമാവും. ഈ സന്ദേശം ലഭിച്ചയുടൻ മൊബൈൽ ആപ്ലിക്കേഷൻ ടെക്സ്റ്റ് രൂപത്തിലുള്ള സന്ദേശങ്ങളിലൂടെ നിങ്ങൾക്ക് മാർഗനിർദേശം നൽകി തുടങ്ങും. അപകടം നേരിട്ടയുടൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികളാവും ആപ്ലിക്കേഷനിൽ നിന്നുള്ള സന്ദേശങ്ങളുടെ ഉള്ളടക്കം, കാറിനു നേരിട്ട തകരാറുകളുടെ ചിത്രം എടുക്കുക, അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കുക, അപകടം സൃഷ്ടിച്ചതോ അപകടത്തിൽ പെട്ടതോ ആയ മറ്റു വാഹനങ്ങളുടെ വിവരം തേടുക തുടങ്ങി പടിപടിയായി പിന്തുടരേണ്ട കാര്യങ്ങൾ ആപ് ഉപദേശിക്കും.

ഇത്തരത്തിൽ അപകട സ്ഥലത്ത് നിന്നു ലഭിക്കുന്ന വിവരങ്ങൾ ‘കാർ ആക്സിഡന്റ് അഡ്വൈസർ’ ഇൻഷുറൻസ് കമ്പനിക്കു കൈമാറും. ഇതോടെ അപകടവുമായി ബന്ധപ്പെട്ട ക്ലെയിം നേടിയെടുക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാവുമെന്നും വോൾവോ അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com