ADVERTISEMENT

മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലർ - ട്രിയോ കേരളത്തിൽ വിൽപ്പനയ്‌ക്കെത്തി. ട്രിയോ, ട്രിയോ യാരി എന്നീ മോഡലുകളാണു ശ്രേണിയിൽ. ഇവയ്ക്ക് യഥാക്രമം 2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് കേരളത്തിലെ എക്‌സ്—ഷോറൂം വില.ലിതിയം അയോൺ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രീവീലറാണ് ട്രിയോ. ബാറ്ററിയിൽ സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടറാണ് ട്രിയോയ്ക്ക് ചലനമേകുന്നത്. ബാറ്ററിക്ക് അഞ്ച് വർഷത്തിലേറെ ആയുസ്സുണ്ട്. മൂന്നു വർഷം വാറന്റിയും ലഭിക്കും.

ഇന്ത്യയിൽ ലിഥിയം അയോൺ ബാറ്ററി ഉപയോഗിച്ചുള്ള ആദ്യ മുച്ചക്രവാഹനമാണ് ട്രിയോ എന്ന് മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിഇഒ മഹേഷ് ബാബു പറഞ്ഞു. ഡ്രൈവർ അടക്കം 5 പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് റിക്ഷയാണ് ട്രിയോ യാരി. 1.96 കിലോവാട്ട്-19 എൻഎം ശേഷിയുള്ള ഇലക്ട്രിക് മോട്ടർ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാർജിങ്ങിൽ 85 കിലോമീറ്റർ വരെ ഓടാനാവും. മണിക്കൂറിൽ 24.5 കിലോമീറ്ററാണ് പരമാവധി വേഗം. 3.69 കിലോവാട്ട് അവർ ശേഷിയുള്ള ലിഥിയം അയോൺ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ രണ്ടര മണിക്കൂർ മതി.

ശേഷി കൂടിയ ബാറ്ററിയും ഇലക്ട്രിക് മോട്ടറുമാണ് ട്രിയോ ഓട്ടോറിക്ഷയ്ക്ക്. ഡ്രൈവർ അടക്കം 3 പേർക്ക് ഇതിൽ യാത്ര ചെയ്യാം. 5.4 കിലോവാട്ട് - 30 എൻഎം ശേഷിയുള്ള മോട്ടർ ഉപയോഗിക്കുന്ന ട്രിയോയ്ക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗമെടുക്കാനാവും. 7.3.7 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടത് മൂന്ന് മണിക്കൂറും 50 മിനിറ്റുമാണ്. പൂർണമായി ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 130 കിലോമീറ്റർ വരെ സഞ്ചരിക്കാം. കിലോമീറ്ററിന് വെറും 50 പൈസ ചെലവിൽ ട്രിയോയിൽ യാത്ര ചെയ്യാം . പരിപാലനച്ചെലവ് കിലോമീറ്ററിന് 10 പൈസ മാത്രം. ഹാർഡ് ടോപ്പ്, സോഫ്ട് ടോപ്പ് വകഭേദങ്ങൾ രണ്ടു മോഡലുകൾക്കുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com