sections
MORE

ടിക്ക് ടോക്കിൽ ആളാവാൻ നടുറോഡിൽ യുവതിയുമായി സ്കൂട്ടർ അഭ്യാസം, യുവാവ് അറസ്റ്റിൽ– വിഡിയോ

bengaluru-rider
Screen Grab
SHARE

ഫെയ്സ്ബുക്കും വാട്സാപ്പും വിട്ട് യുവതി യുവാക്കൾ ഇപ്പോൾ ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ടോക്കിൽ ഫോളവേഴ്സിനെ കിട്ടാൻ ലക്ഷ്യമിട്ട് കൗമാര പ്രായക്കാർ ചെയ്തു കൂട്ടുന്ന കാര്യങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല. വീടിനകത്തും പുറത്തും മാത്രമല്ല പൊതു സ്ഥലങ്ങളിലും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് നടുറോഡിലെ ഈ സ്കൂട്ടർ അഭ്യാസം.

സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിയമങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന ഈ അഭ്യാസ വിഡിയോ വൈറലായതിനെ തുടർന്ന് വിഡിയോയിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബംഗളൂരുവിലാണ് സംഭവം നടന്നത്. 21 കാരനായ ബികോം വിദ്യാർത്ഥി നൂർ അഹമ്മദാണ് വിഡിയോയിൽ ബൈക്ക് സ്റ്റണ്ട് നടത്തുന്നത്. സ്കൂട്ടറിന്റെ പുറകിൽ ഒരു യുവതിയെ വെച്ചാണ് അതിവേഗത്തിലുള്ള സ്റ്റണ്ട്. കൂടാതെ ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടുമില്ല.

റോഡിൽ അപകടകരമായി വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്ത നൂർ അഹമ്മദിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും സ്വന്തമായി സ്കൂട്ടർ ഇല്ലാത്ത നൂർ കഴിഞ്ഞ പത്തുമാസത്തിൽ അധികമായി സുഹൃത്തുകളുടെ വാഹനത്തിൽ ബൈക്ക് അഭ്യാസം പരിശീലിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA