ADVERTISEMENT

മരത്തിൽ നിന്ന് റബറിലേക്ക് കയറ്റം കിട്ടിയപ്പോൾ മുതൽ കാറ്റും ടയറും തമ്മിനുള്ള ഗാഢബന്ധം തുടങ്ങിയതാണ്. ഒന്നില്ലാതെ മറ്റൊന്നില്ല എന്ന് ഇണപിരിയാത്ത സൗഹൃദം. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഇന്നും ഒരേ തൂവൽ പക്ഷിക്കളാണിവർ. അതുകൊണ്ടു തന്നെ കാറ്റുപോയാൽ, ടയർ പങ്ചറാവും വണ്ടി വഴിയിലാകും. എന്നാൽ ആ ബന്ധത്തെ പിരിക്കാനുള്ള ഗൂഢാലോചനയിലാണ് മിഷെലിൻ ടയർ കമ്പനി. കാറ്റ് ഊരിവിട്ട ടയറുകളുമായി ലോകത്തെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് മിഷെലിൻ.

michelin-uptis-1
Michelin UPTIS

കാറ്റുണ്ടെങ്കിലല്ലേ ടയർ പങ്ചവൂ എന്ന സിംപിൾ ലോജിക് വച്ച് കാറ്റിനെ ടയറിൽ നിന്നു പുറത്താക്കാനുള്ള പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ യുപ്ടിസ് (Uptis) എന്നു പേരിട്ടിരിക്കുന്ന ടയർ ആണു വിപ്ലവത്തിനു പിന്നിൽ. ആണി കയറിയാലോ കൂർത്ത കല്ലിൽ ഇടിച്ചാലോ പോലും യാതൊരു കുഴപ്പവും വരില്ല ഈ ടയറിന്. മിഷെലിനും ജനറൽ മോട്ടോഴ്സും സഹകരിച്ച് യുപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്ന പേരിലാണ് പങ്ചറാകാത്ത ടയറുകളുടെ മാതൃക പുറത്തിറക്കിയത്. 2024 ൽ ഈ ടയർ വിപ്ലവം വിപണിയിലെത്തും. 

കൂടുതൽ കാലം ഈടു നിൽക്കുന്നതും മികച്ച യാത്ര സുഖം നൽകുന്നതുമായിരിക്കും യുപ്ടിസ് ടയറുകൾ എന്നാണ് മിഷെനിൽ അവകാശപ്പെടുന്നത്. കൂടാതെ ടയർ പഞ്ചറാകുന്നതുമൂലമുള്ള സമയ നഷ്ടവും ധനനഷ്ടവും ഈ ടയറുകൾ ഇല്ലാതാക്കും. മികച്ച ബ്രേക്കിങ് നല്‍കുന്ന ഗ്രിപ്പിനൊപ്പം അലോയ്‌യുടെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com