sections
MORE

ഊബറിന്റെ പറക്കും ടാക്സി 2023ൽ

uber-flying-taxi-by-bell
Uber Flying Taxi By Dell
SHARE

ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ എയർ ടാക്സി രംഗത്തേക്ക്. ഊബർ എലിവേറ്റിനാണ് എയർ ടാക്സി നടത്തിപ്പ് . ആദ്യഘട്ടമായി 2023 ൽ അമേരിക്കയിലെ ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ ആരംഭിക്കാനാണ് നീക്കം.. പിന്നീട് ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്കിത് വ്യാപിപ്പിക്കും. ഷെയർ ടാക്സിയായിട്ടാകും സർവീസ്. യുഎസിനു പുറത്ത് എയർ ടാക്സി ആരംഭിക്കുന്ന ആദ്യ നഗരം ഓസ്ട്രേലിയയിലെ മെൽബൺ ആയിരിക്കും.നിലവിലുള്ള തരം വിമാനങ്ങളല്ല ഇതിനുപയോഗിക്കുക .  പ്രത്യേകമായി രൂപകൽപന ചെയ്ത ചെറു വിമാനങ്ങളാണ് സർവീസിനെത്തുക.

നാലു പേർക്കു യാത്ര ചെയ്യാവുന്ന ഇവ വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവയാണ് ( ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്). പറന്നുയരാനും ഇറങ്ങാനും റൺവേ ആവശ്യമില്ല.താഴ്ന്നു പറക്കാൻ മാത്രം കഴിയുന്ന ഈ വിമാനങ്ങളിലിരുന്ന് നഗരക്കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം. നഗരങ്ങളിലെ വാഹനത്തിരക്കിൽ നിന്നു രക്ഷപ്പെടാമെന്നു മാത്രമല്ല, വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമാവും.ഒരു തവണ വൈദ്യുതി ചാർജ് ചെയ്തു കഴിഞ്ഞാൽ 150 മൈൽ പറക്കാം .

ലോകപ്രശസ്ത വിമാന കമ്പനികളായ ബോയിങ് , എംബ്രയർ, ഹെലികോപ്റ്റർ നിർമാതാക്കളായ ബെൽ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുതിയ വിമാനം നിർമിക്കുന്നത്.ഇവിടെ  നടന്ന ഊബർ എലിവേറ്റ് ഉച്ചകോടിയിൽ പുതിയ വിമാനത്തിന്റെ മാതൃക പ്രദർശിപ്പിച്ചു.എയർ ടാക്സികൾ പ്രവർത്തിപ്പിക്കാൻ വിവിധയിടങ്ങളിൽ  ഊബർ സ്കൈ പോർട്ടുകൾ സ്ഥാപിക്കും. സുരക്ഷാ കാര്യങ്ങളുൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കൻ 'ബഹിരാകാശ ഏജൻസി (നാസ ) ഫെഡറൽ ഏവിയേഷൻ അതോറിറ്റി തുടങ്ങിയവയുടെ സഹകരണം ലഭ്യമാകും.ഇന്ത്യയിലും എയർ ടാക്സി ആരംഭിക്കാൻ താൽപര്യമുണ്ടെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും ഊബർ എലിവേറ്റ് ഹെഡ് എറിക് അലിസൺ മനോരമയോടു പറഞ്ഞു. 

ഭക്ഷണം ചൂടോടെ എത്തിക്കാൻ ഡ്രോൺ

ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുന്നവരെ തേടി ഭാവിയിൽ ഭക്ഷണമെത്തുക ബൈക്കിലായിരിക്കില്ല, പകരം ഓർഡർ ചെയ്തവ നിലം തൊടാതെ ഡ്രോൺ നിങ്ങളുടെ പക്കലെത്തിക്കും. ഊബറിന്റെ ഭക്ഷണ വിതരണ ശൃംഘലയായ ഊബർ ഈറ്റ്സ് ആണ് രുചികൾ ഡ്രോൺ വഴിയെത്തിക്കുന്നതിനു സംവിധാനം ഒരുക്കുന്നത്. ഇതിനുള്ള 'ഡ്രോൺ മാതൃക പുറത്തിറക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA