ADVERTISEMENT

കൂടുതൽ ഭാരം വഹിക്കുന്ന വാഹനങ്ങളുടെ സുരക്ഷിത യാത്രയ്ക്കാണ് പിന്നിൽ നാലു വീലുകൾ നൽകുന്നത്. അതുമൂലം വാഹനങ്ങളുടെ സ്റ്റബിലിറ്റി വർധിക്കുന്നു. അതുകൊണ്ടു തന്നെ പിന്നിൽ നാലു ടയറുകൾ ഇല്ലാതുള്ള യാത്ര അപകടകരമാണ്. എന്നാൽ പിൻവശത്ത് 2 ടയറുമായി ഓടിയ തമിഴ്നാട് സർക്കാർ ബസിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് .പൊള്ളാച്ചിയിൽ നിന്ന് തിരുപ്പൂരിലേക്ക് പൊയ്കൊണ്ടിരുന്ന ബസാണ് പിൻവശത്ത് 2 ടയറുമായി ഓടിയത്. പിന്നിൽ കാറിൽ സഞ്ചരിച്ച യുവാക്കളാണ് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ടയർ വാങ്ങാൻ പോലും ട്രാൻസ്പോർട്ട് കോർപറേഷന് ഗതിയില്ലെന്ന അടികുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവം വൈറലായതോടെ ട്രാൻസ്പോർട്ട് അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തി. ശോചനീയാവസ്ഥയിലായ ബസ് പൊളിച്ച് മാറ്റാൻ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com