ADVERTISEMENT

റോഡിലിറങ്ങിയാൽ എല്ലാവർക്കും തിരക്കാണ്. സിഗ്നലിൽ കാത്തു നിൽക്കാൻ ബുദ്ധിമുട്ട്, പതിയെപ്പോകുന്ന വാഹനങ്ങളെ ഹോൺ അടിച്ചു പേടിപ്പിക്കുക തുടങ്ങി പല പരിപാടികളാണ്. നിയമം എന്താണെങ്കിലും ഞാന്‍ പോയിട്ട് ബാക്കിയുള്ളവർ പോയാൽ മതി എന്നു കരുതുന്നവരും കുറവല്ല. ഇവരുടെയൊക്കെ ചില അശ്രദ്ധകൾ അല്ലെങ്കിൽ വാശികൾ അപകടത്തിലാക്കുന്നത് മറ്റുള്ളവരുടെ ജീവനാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് ഈ വിഡിയോ.

മലപ്പുറത്തെ ഇടപ്പാളിൽ ചങ്ങരംകുളം മാർസ് തിയേറ്ററിന്റെ സമീപത്തുണ്ടായ അപകടത്തിന്റേതാണ് വിഡിയോ. യുടേൺ എടുക്കാൻ ശ്രമിച്ച കാറുകാരനാണ് അപകടത്തിന് കാരണമെന്ന് വിഡിയോ കണ്ടാൻ മനസിലാകും. റോഡിലൂടെ പോകുന്ന ഒരു പെൺകുട്ടിയുടേയും ബസ് യാത്രികരുടേയും ജീവനാണ് കാറുകാരന്റെ പ്രവർത്തി അപകടത്തിലാക്കിയത്.

റോ‍ഡിൽ യൂടേൺ എടുക്കമ്പോൾ മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം എന്നത് ഡ്രൈവിങ്ങിന്റെ പ്രാഥമിക പാഠങ്ങളിലൊന്നാണ്. ബസ് പോകുന്നതിന് മുൻപ് അപ്പുറം കടക്കാനുള്ള കാറുകാരന്റെ തിടുക്കമാണോ അതോ അശ്രദ്ധയാണോ അപകടത്തിന് പിന്നിൽ എന്ന് വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com