ADVERTISEMENT

ഇലക്ട്രിക് എസ്‌യുവി കോനയ്ക്ക് പിന്നാലെ മറ്റൊരു സമാന്തര ഇന്ധന കാറുമായി ഹ്യുണ്ടേയ് എത്തുന്നു. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ കരുത്തു പകരുന്ന നെക്സോ എന്ന എസ്‌യുവിയാണ് ഹ്യുണ്ടേയ് ഇന്ത്യയിൽ പുറത്തിറക്കുക. 2021ൽ വാഹനം വിപണിയിലെത്തിക്കാൻ ഹ്യുണ്ടേയ് ശ്രമം. 1000 കിലോമീറ്റര്‍ റേഞ്ച് നൽകാൻ ശേഷിയുള്ള ഫ്യുവല്‍സെല്‍ കാറാണ് നെക്‌സോ. കൊറിയൻ വിപണിയിലുള്ള കാറിന്റെ റേഞ്ച് 800 കിലോമീറ്ററാണ് എന്നാൽ ഇന്ത്യയിലെത്തിക്കുമ്പോൾ റേഞ്ച് 1000 കിലോമീറ്ററായി ഉയർത്തും എന്നാണ് ഹ്യുണ്ടേയ് ഇന്ത്യ മേധാവി എസ്എസ് കിം പറഞ്ഞത്.

കോനയ്ക്ക് ശേഷം നിരവധി ഗ്രീൻ കാറുകൾ ഇന്ത്യയിൽ എത്തിക്കുമെന്നും ഹ്യുണ്ടേയ് പറയുന്നു. ഇതിൽ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുണ്ടാകൂം. ലോകത്തിലെ ഏറ്റവും ക്ലീൻ ആയ വാഹനമാണ് നെക്സോ എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത വാഹനത്തിന്റെ ബൈപ്രോഡക്റ്റ് വെള്ളം മാത്രമാണ്. അഞ്ച് ഡോർ എസ്‌യുവിയായ നെക്സോയിൽ 163 പിഎസ് കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് കാറിനുള്ളിൽ ഹൈഡ്രജൻ ടാങ്കിന്റെ കപ്പാസിറ്റി 163 ലീറ്ററും.

മികച്ച ലുക്ക് നൽകുന്ന വാഹനമാണ് നെക്സോ. മികച്ച ഗ്രില്ലും ഡേറ്റം റണ്ണിങ് ലാംപുകളും 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് എല്‍ഇഡി സ്‌ക്രീനുകളാണ് ഇന്റീരിയറില്‍. ഹൈവേ ഡ്രൈവിങ് അസിസ്റ്റന്‍സ്, റിമോട്ട് പാര്‍ക്കിങ് അസിസ്റ്റന്‍സ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും നെക്സോയില്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം 42 ലക്ഷം രൂപമാണ് നെക്സോയുടെ കൊറിയയിലെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com