ADVERTISEMENT

ആരും മോഹിച്ചുപോകുന്ന സൂപ്പർകാറാണ് ലംബോർഗിനി. കരുത്തും വന്യ സൗന്ദര്യവും ഒരുപോലെ ഒന്നിക്കുന്ന വാഹന ലോകത്തെ ഈ സൂപ്പർതാരത്തിന് ആരാധകരേറെയാണ്. ബൊളിവുഡിലും ഇപ്പോൾ ലംബോർഗിനിയാണ് താരം, ഇമ്രാൻ ഹാഷ്മി സ്വന്തമാക്കിയ ലംബോർഗിനിയാണ് സമൂഹമാധ്യമങ്ങളിൽ സൂപ്പർസ്റ്റാറായി വിലസുന്നത്.

മഞ്ഞ നിറത്തിലുള്ള ലംബോർഗിനി ഹുറാകാൻ ഇമ്രാൻ ഓടിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹുറാകാന്റെ ഏതുമോഡലാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

ലംബോർഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് ഹുറാകാൻ. കൂപ്പെ, സ്പൈഡർ ബോഡിക്കു പുറമെ ഓൾ വീൽ ഡ്രൈവ് (എൽ പി 610-4), റിയർ വീൽ ഡ്രൈവ് (എൽ പി 580 — 2), പെർഫോമെന്റെ (എൽ പി 640 — 4), ഹുറാകാൻ പെർഫേമെന്റെ സ്പൈഡർ എന്നീ മോ‍ഡലുകളിൽ ഹുറാകാൻ ലഭ്യമാണ്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എൻജിനോടെയാണു ലംബോർഗ്നി ഹുറാകാൻ വകഭേദങ്ങളെല്ലാം വിൽപ്പനയ്ക്കെത്തിക്കുന്നത്.

5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ കാറുകൾക്കു കരുത്തേകുന്നത്. പെർഫോമെന്റെയിലെത്തുമ്പോൾ പരമാവധി 640 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഹുറാകാൻ എൽ പി 610– 4 കാറിൽ 602 ബി എച്ച് പിയും എൽ പി 580–2ൽ 572 ബി എച്ച് പിയുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com