ADVERTISEMENT

ആത്മീയ ആചാര്യൻ ദലൈ ലാമ ഉപയോഗിച്ചിരുന്നു ലാൻഡ് റോവർ ലേലത്തിന്. 1966 മുതൽ 1976 വരെയുള്ള  പത്തുവർഷം അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന ലാൻഡ് റോവർ സീരിസ് ഐഐഎ (ലാൻഡ് റോവർ 2 എ)യാണ്  ലേലത്തിൽ വെച്ചിരിക്കുന്നത്. 100000 ഡോളർ മുതൽ 150000 ഡോളർ വരെ വിലയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. 1966 ൽ ഇംഗ്ലണ്ടിലെ ലാൻഡ് റോവർ കമ്പനിയിൽ നേരിട്ടെത്തിയാണ് ദലൈലാമ വാഹനം സ്വന്തമാക്കിയത്. ടിബറ്റിനെ ചൈന കൈയ്യടക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത അദ്ദേഹം ആ കാലഘട്ടത്തില്‍  ഉപയോഗിച്ചിരുന്ന വാഹനമാണിത്. ഒരിക്കല്‍ പോലും ഈ വാഹനം ദലൈ ലാമ ഓടിച്ചിട്ടില്ലെങ്കിലും യാത്രകള്‍ മുഴുവല്‍ ഈ വാഹനത്തില്‍ ആയിരുന്നു. 

പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട വാഹനത്തെ പറ്റി വർഷങ്ങളോളം വിവരങ്ങളൊന്നുമില്ലായിരുന്നു. 2005ൽ ലോസ് ആഞ്ചലസിലെ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ റീസ്റ്റോറേഷന് എത്തിയപ്പോഴാണ് ഈ എസ്‌യുവി വീണ്ടും ജനശ്രദ്ധ നേടുന്നത്. അപ്പോഴേക്കും ഏകദേശം 1.10 ലക്ഷം കിലോമീറ്റര്‍ ഓടിയിരുന്നു. ഒരു വർഷം എടുത്ത് റീസ്റ്റോർ ചെയ്ത വാഹനം 2007 ൽ 82100 ഡോളറിന് ലേലത്തിൽ വിറ്റിരുന്നു (ഏകദേശം 56 ലക്ഷം രൂപ).

ലോകത്തിലെ ക്ലാസിക് വാഹനങ്ങളിലൊന്നായാണ് ലാൻഡ് റോവർ 2 എ കണക്കാക്കുന്നത്. 2286 സിസി നാലു സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 67 ബിഎച്ച്പി കരുത്തും 157 എൻഎം ടോർക്കുമുണ്ട്. ഏതു ദുർഘട പാതകളിലൂടെയും സഞ്ചരിക്കാനാവും എന്നതാണ് ഈ ഓഫ് റോഡർ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com