ADVERTISEMENT

പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ആറ് സീറ്റ് എംപിവി എക്സ്എൽ6 ന്റെ ബുക്കിങ്ങിന് തുടക്കം. ഈ മാസം 21 ന് വിപണിയിലെത്തുന്നത് മുന്നോടിയായാണ് ബുക്കിങ് ആരംഭിച്ചത്. 11000 രൂപ നൽകി പുതിയ വാഹനത്തെ ബുക്ക് ചെയ്യാം. എർട്ടിഗയെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന പ്രീമിയം എംപിവിയുടെ ചിത്രങ്ങൾ മാരുതി നേരത്തെ പുറത്തുവിട്ടിരുന്നു. മൂന്നു നിരകളിലായി ആറുപേർക്ക് സഞ്ചരിക്കാൻ പറ്റുന്ന വാഹനം പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും വിൽപനയ്ക്കെത്തുക.

Maruti Suzuki XL 6
Maruti Suzuki XL 6

സ്പോർട്ടിയായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലൈറ്റുകൾ, ബോഡി ക്ലാഡിങ്ങുകൾ, ഡ്യുവൽ ടോൺ ഇന്റീരിയർ, കറുത്ത അലോയ് വീലുകൾ തുടങ്ങി എസ്‌യുവി ചന്തം തോന്നിക്കാൻ വേണ്ട ഫീച്ചറുകളെല്ലാം പുതിയ വാഹനത്തിലുണ്ടാകും. സീറ്റ, ആൽഫ എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായണ് എക്സ് എൽ 6 വിപണിയിലെത്തുക. പ്രീമിയം ലുക്കുള്ള ഇന്റീരിയർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർവൈപ്പര്‍, പുതിയ സ്മാർട്ട് പ്ലെ സ്റ്റുഡിയോ ഇൻഫോടൈൻമെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുമുണ്ടാകും.

maruti-xl-6

എർട്ടിഗയെക്കാൾ 50 എംഎം നീളവും 40 എംഎം വീതിയും 10 എംഎം ഉയരവുമുണ്ടാകും പുതിയ വാഹനത്തിന്. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ കെ15ബി പെട്രോൾ എൻജിനായിരിക്കും വാഹനത്തിൽ. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് കൂടാതെ 4 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സോടു കൂടിയും വാഹനം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com