ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിലെ 'വണ്ടിപ്രാന്തനാണ്' മഹീന്ദ്രസിങ് ധോണി. സൂപ്പർബൈക്കുകളും സൂപ്പർകാറുകളും തുടങ്ങി വളരെ അപൂർവ്വമായ ഹെൽകാറ്റ് എന്ന ബൈക്ക് വരെ ഈ ക്യാപ്റ്റൻ കൂളിന് സ്വന്തമായുണ്ട്. ധോണിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനമാണ് ഇപ്പോൾ വാർത്തകളിലെ താരം. ഇന്ത്യൻ മണ്ണിലെ ആദ്യത്തെ ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക്കാണ് താരം സ്വന്തമാക്കിയത്.

പൂർണമായും ഇറക്കുമതി ചെയ്ത വാഹനം ഏറ്റവും കരുത്തുള്ള ജീപ്പ് മോഡലാണ്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ഈ കരുത്തൻ എസ്‍യുവി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്. ഇന്ത്യയിൽ വിൽപനയ്ക്കില്ലാത്ത വാഹനം ധോണിക്ക് വേണ്ടി ഇറക്കുമതി ചെയ്തതാണ്.

രണ്ടു വർഷം മുമ്പാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക്ക് പുറത്തിറക്കുന്നത്. 6.2 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എച്ച്ഇഎംഐ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 707 ബിഎച്ച്പി കരുത്തും 875 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.62 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com