ADVERTISEMENT

ഉടൻ വിപണിയിലെത്തുന്ന ഗ്രാൻഡ് ഐ10 നിയോസിന് ശേഷം ഹ്യുണ്ടേയ് പുറത്തിറക്കുന്നത് എക്സെന്റിന്റെ പുതിയ പതിപ്പ്. ഡിസയറും അമേയ്സും ആസ്പെയറുമെല്ലാമുള്ള വിപണിയിലെ ഹ്യുണ്ടേയ്‌യുടെ പ്രതിനിധിയായ എക്സെന്റിനെ കൂടുതൽ മത്സരക്ഷമമാക്കി പുറത്തിറക്കാനൊരുങ്ങുന്നു. കുടുതൽ സ്റ്റൈലായി എത്തുന്ന എക്സെന്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ താരമാണ്. ഗ്രില്ലിനോട് ചേർന്ന് ഡിആർഎല്ലും ഡ്യുവൽബാരൽ ഹെഡ്‌ലൈറ്റും വലിയ റാപ്പ് എറൗണ്ട് ടെയിൽ ലാംപുമായാണ് പുതിയ വാഹനം എത്തുന്നത്.

നിയോസിന് സമാനമായ ഇന്റീരിയറായിരിക്കും വാഹനത്തിന്. 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും വാഹനത്തിൽ പ്രതീക്ഷിക്കാം. നിലവിലെ എക്സെന്റിൽ നിന്ന് വളരെയധികം മാറ്റങ്ങളുമായിട്ടാകും പുതിയ കാർ എത്തുക. വീതിയും ഉയരവും കൂട്ടിയെത്തുന്ന എക്സെന്റിന് പുതിയ ഇന്റീരിയറുമായിരിക്കും. വെന്യുവിലൂടെ ഹ്യുണ്ടേയ് ഇന്ത്യയിൽ അവതരിപ്പിച്ച ബ്ലൂലിങ്ക് ടെക്നോളജിയും എക്സെന്റിലും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

കാറിൽ ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലീറ്റർ കാപ്പ പെട്രോൾ, 1.2 ലീറ്റർ യു2 ഡീസൽ എൻജിനുകളാവും. മാനുവൽ, എഎംടി ഗിയർബോക്സുകളും പുതിയ എക്സെന്റിൽ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരമായിരിക്കും എഎംടി ഗിയർബോക്സ്. പുതിയ എക്സെന്റിൽ സ്ഥാനം പിടിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com