ADVERTISEMENT

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ പുതിയ വാഹനമായ ട്രൈബർ 28ന് അരങ്ങേറ്റം കുറിക്കുന്നു. ഇതിനു മുന്നോടിയായി ശനിയാഴ്ച മുതൽ ട്രൈബറിനുള്ള ബുക്കിങ്ങും റെനോ സ്വീകരിച്ചു തുടങ്ങും. ഔദ്യോഗിക മൈക്രോ സൈറ്റ് വഴിയും ഡീലർഷിപ്പുകൾ മുഖേനയും 11,000 രൂപ അഡ്വാൻസ് അടച്ച് ട്രൈബർ ബുക്ക് ചെയ്യാൻ അവസരമുണ്ട്. ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള റെനോ - നിസ്സാൻ ശാലയിൽ ട്രൈബറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു കഴിഞ്ഞു. അരങ്ങേറ്റത്തിനു മുമ്പായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുന്നൂറ്റി അൻപതിലേറെ ഡീലർഷിപ്പുകളിൽ ട്രൈബർ എത്തിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും റെനോ വ്യക്തമാക്കി.

2019 - Nouveau Renault TRIBER
Renault Triber

റെനോയുടെ ഇന്ത്യയിലെയും ഫ്രാൻസിലെയും സംഘങ്ങൾ സംയുക്തമായാണു ട്രൈബറിന്റെ രൂപകൽപ്പന നിർവഹിച്ചത്. എങ്കിലും ഇന്ത്യൻ വിപണിയും ഇന്ത്യയിലെ ഉപയോക്താക്കളെയും മുന്നിൽകണ്ടാണു ‘ട്രൈബർ’ വികസിപ്പിച്ചതെന്നും റെനോ അവകാശപ്പെടുന്നു. ഗ്രൂപ് റെനോയെ സംബന്ധിച്ചിടത്തോളം സുപ്രധാന വിപണിയാണ് ഇന്ത്യയെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കായി വ്യക്തമായ ലക്ഷ്യവും പദ്ധതിയുമാണു റെനോ തയാറാക്കിയിരിക്കുന്നത്. അടുത്ത മൂന്നു വർഷത്തിനിടെ വിൽപ്പന ഇരട്ടിയായി വർധിപ്പിക്കാനുള്ള വിപണന തന്ത്രത്തിനാണു റെനോ രൂപം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ വിൽപ്പന രണ്ടു ലക്ഷം യൂണിറ്റിലെത്തിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

2019 - Nouveau Renault TRIBER
Renault Triber

ഇന്ത്യയ്ക്കായി റെനോ തയാറാക്കി വികസന പദ്ധതിയിൽ നിർണായക പങ്കാണു ട്രൈബറിനു വഹിക്കാനുള്ളത്. സ്ഥലസൗകര്യത്തിലും പ്രായോഗികതയിലും പുതിയ നിലവാരം സൃഷ്ടിക്കാൻ ട്രൈബറിനു സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. റെനോയുടെ സമകാലിക രൂപകൽപ്പന ശൈലിയുടെയും വിശാലമായ അകത്തളത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും പിൻബലത്തോടെയെത്തുന്ന ‘ട്രൈബറി’ന്റെ എതിരാളികൾ മാരുതി സുസുക്കി എർട്ടിഗയും നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ഗോ പ്ലസുമാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com