ADVERTISEMENT

ഇന്ത്യൻ നിരത്തിലെ ഏറ്റവും അധികം വിൽപനയുള്ള ചെറു എസ്‍യുവികളിൽ ഒന്നായ ക്രേറ്റ അടിമുടി മാറ്റങ്ങളുമായി എത്തുന്നു. കഴിഞ്ഞ ഷാങ്ഹായ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഐഎക്സ് 25 എന്ന ക്രേറ്റ അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 മുതൽ ചൈനീസ് വിപണിയിലുള്ള ഐഎക്സ് 25നെയാണ് 2015ൽ ഇന്ത്യയിൽ ക്രേറ്റയായി ഹ്യുണ്ടേയ് അവതരിപ്പിച്ചത്.

ആദ്യ തലമുറയെക്കാൾ വലുപ്പമുള്ള വാഹനമായിരിക്കും പുതിയ ക്രേറ്റ. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവും 2610 എംഎം വീൽബെയ്സുമുണ്ടാകും പുതിയ വാഹനത്തിന്. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ കൂടാതെ 1.4 ലീറ്റർ ടർബോ ഡീസൽ എൻജിനും പുതിയ ക്രേറ്റയിലുണ്ടാകും.

കൂടുതൽ എസ്‌യുവി ചന്തവുമായിട്ടാണ് പുതിയ ക്രേറ്റ എത്തുക. വലിയ ഗ്രില്ലുകൾ, എൽഇഡി സ്പ്ലിറ്റ് ഹെഡ്‍ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, എന്നിവ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം. അഞ്ച് സീറ്റ് വകഭേദം കൂടാതെ ഏഴു സീറ്റ് ക്രേറ്റയും സമീപ ഭാവിയിൽ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com