ADVERTISEMENT

ഇന്ത്യൻ വിപണി പിടിക്കാനെത്തിയ സെൽറ്റോസ് എസ് യു വിക്ക് ഇതുവരെ 35,000 ബുക്കിങ് ലഭിച്ചെന്നു കിയ മോട്ടോഴ്സ് ഇന്ത്യ. ഇതിൽ അഞ്ചിലൊന്നും കമ്പനി വെബ്സൈറ്റ് വഴി ഓൺലൈൻ വ്യവസ്ഥയിൽ ലഭിച്ചതാണെന്നും ഹ്യുണ്ടേയ് മോട്ടോറിന്റെ സഹ സ്ഥാപനമായ കിയ മോട്ടോഴ്സ് വെളിപ്പെടുത്തി. തികച്ചും മത്സരക്ഷമമായ വിലനിലവാരത്തിലാണ് ആദ്യ മോഡലായി  സെൽറ്റോസിനെ കിയ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്; 9.69 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയാണ് എസ് യു വിയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില. 

ജൂലൈ 16 മുതലായിരുന്നു കിയ മോട്ടോഴ്സ് ‘സെൽറ്റോസ്’ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. എന്നാൽ കമ്പനി ഡീലർഷിപ്പുകൾ അതിനു മുമ്പു തന്നെ അനൗപചാരികമായി ‘സെൽറ്റോസി’നുള്ള ബുക്കിങ് ഏറ്റെടുത്തിരുന്നു. മൂന്ന് എൻജിൻ സാധ്യതകളും നാല് ഗീയർബോക്സുളുമായി മൊത്തം 16 വകഭേദങ്ങളിലാണു ‘സെൽറ്റോസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. ‘സെൽറ്റോസ്’ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു പുതിയ വാഹനം ലഭിക്കാനുള്ള ഏകദേശം സമയപരിധിയും കിയ മോട്ടോഴ്സ് ഇന്ത്യ വെളിപ്പെടുത്തിയിട്ടുണ്ട് (നഗരവും വകഭേദവും അടിസ്ഥാനമാക്കി ഈ കാത്തിരിപ്പ് കാലത്തിൽ ഏറ്റക്കുറച്ചിലിനും സാധ്യതയുണ്ട്.

ഇതോടൊപ്പം സെൽറ്റോസിന്റെ രണ്ടു പുതിയ വകഭേദം കൂടി പുറത്തിറക്കാനും കിയ മോട്ടോഴ്സ് ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. ഓട്ടമാറ്റിക് ട്രാൻസ്മിഷനും 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനുമായി ‘ജി ടി എക്സ് പ്ലസ് ഡി സി ടി’യും 1.5 ലീറ്റർ ഡീസൽ എൻജിനോടെ ‘ജി ടി എക്സ് പ്ലസ് എ ടി’യുമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇരു മോഡലുകളും മൂന്നു മാസത്തിനകം വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com